Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയക്‌ ജോണും ആയിരം പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്‌ തിരിച്ചെത്തുന്നു

കോഴിക്കോട്‌: മുന്‍ എന്‍സിപി കേരള ഘടകം പ്രസിഡന്റായിരുന്ന സിറിയക്‌ ജോണും അദ്ദേഹത്തെ അനുകൂലിക്കുന്ന ആയിരത്തോളം പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്‌ തിരിച്ചു മടങ്ങുന്നു.

ഡിസംബര്‍ പത്തിന്‌ കോഴിക്കോട്‌ നടക്കുന്ന ചടങ്ങില്‍ ഇവര്‍ ഔദ്യോഗികമായി കോണ്‍ഗ്രസിലേക്കുള്ള തിരിച്ചു വരവ്‌ പ്രഖ്യാപിക്കും. 23 കൊല്ലത്തിനു ശേഷം കോണ്‍ഗ്രസിലേക്ക്‌ തിരിച്ചെത്തുന്ന ജോണിനും പ്രവര്‍ത്തകര്‍ക്കും വിപുലമായ സ്വീകരണ പരിപാടികളാണ്‌ ഒരുക്കിയിട്ടുള്ളതെന്ന്‌ കോഴിക്കോട്‌ ഡിസിസി പ്രസിഡന്റ്‌ കെ.സി അബു മാധ്യമങ്ങളെ അറിയിച്ചു.

കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയടക്കം ഒട്ടേറെ കോണ്‍ഗ്രസ്‌ നേതാക്കള്‍ പങ്കെടുക്കുക്കും.

പ്രവര്‍ത്തകരുടെ തിരിച്ചു വരവ്‌ കോണ്‍ഗ്രസിന്‌ പുത്തന്‍ ഉണര്‍വ്‌ നല്‌കും. ജോണ്‍ മടങ്ങുന്നതോടെ എന്‍സിപിയ്‌ക്ക്‌ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ഇതു മൂലമാണ്‌ ഇടതുമുന്നണി എന്‍സിപിയെ സ്വീകരിക്കാത്തതിനു കാരണമെന്നും അബു പറഞ്ഞു.

മുതിര്‍ന്ന നേതാവ്‌ കെ. കരുണാകാരനെ ഉപാധികളില്ലാതെ തിരിച്ചെടുക്കുന്നതിന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ അംഗീകാരം നല്‌കിയിട്ടുണ്ടെന്നും കെ.സി അബു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+