ഡോക്ടര്‍മാരുടെ സമരത്തിന് താത്‌ലിക വിരാമം
കൊച്ചി: രണ്ടു മാസമായി ഡോക്ടര്‍മാര്‍ നടത്തി വന്നിരുന്ന ചട്ടപ്പടി സമരം ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു.
ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ വേണ്ടി നാലാഴ്‌ചത്തേക്കാണ് സമരം നിര്‍ത്തിവെച്ചിരിക്കുന്നത്. സമരത്തോടുള്ള ഹൈക്കോടതിയുടെ നിലപാടാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒയെ സമരം പെട്ടെന്ന് പിന്‍വലിയ്‌ക്കാന്‍ നിര്‍ബന്ധിതമാക്കിയത്.
ആദ്യം രണ്ടാഴ്‌ചത്തേക്ക് സമരം നിര്‍ത്തിവെയ്‌ക്കാമെന്ന് സംഘടനയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ആ നിലപാടിനോട് കോടതി യോജിച്ചില്ല. ഡോക്ടര്‍മാരുടെ സമരം മൂലം സമൂഹത്തിലെ പാവപ്പെട്ടവരാണ് കഷ്ടപ്പെടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
എങ്കിലും ഡോക്ടമര്‍മാര്‍ ഉന്നയിച്ച കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മികച്ച തൊഴില്‍ സാഹചര്യത്തിന് ഡോക്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
സമരം പിന്‍വലിച്ചതോടെ സസ്‌പെന്‍ഷനിലായിരുന്ന ഡോക്ടര്‍മാര്‍ക്കെതിരെയുള്ള നടപടികളും സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.












Click it and Unblock the Notifications