Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവാകരന് എന്‍വൈസിയുടെ പാലും മുട്ടയും

ചാരുംമൂട്: കേരളീയര്‍ ചോറിന് പകരം പാലും മുട്ടയും ഇറച്ചിയും കഴിയ്ക്കണമെന്ന് പറഞ്ഞ ഭക്ഷ്യമന്ത്രി സി ദിവാകരന് പാലും മുട്ടയും കോഴിക്കറിയും അയച്ചുകൊടത്തു.

നൂറനാട് ബ്ലോക്ക് കമിറ്റിയുടെ നേതൃത്വത്തില്‍ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിക്ക് ഒരാഴ്ചത്തേയ്ക്ക് പാലും മുട്ടയും ഇറച്ചിയും അയച്ചുകൊടുത്തത്.

ചോറ് കഴിക്കുന്ന കേരളീയരോടുള്ള മന്ത്രിയുടെ പ്രതിഷേധത്തില്‍ ‍ പ്രതിഷേധിച്ചാണ് എന്‍വൈസി പാഴ്സല്‍ അയച്ചത്. എല്ലാവരും പാലും മുട്ടയും ഇറച്ചിയും കഴിക്കാന്‍ ഉപദേശിക്കുന്ന മന്ത്രി ബ്രാഹ്മണര്‍ എന്ത് കഴിക്കണമെന്നുകൂടി ഉപദേശിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ പരാജയപ്പെട്ട മന്ത്രി രാജി വയ്ക്കണമെന്നും പ്രവര്‍ത്തകര്‍ അരോപിച്ചു. മന്ത്രി ഇനിയുള്ള കാലം പാലും മുട്ടയും കോഴിയിറച്ചിയും കഴിച്ച് വീട്ടില്‍തന്നെ കഴിയുന്നതാണ് ജനങ്ങള്‍ക്ക് നല്ലതെന്നും പാഴ്സലിനോടൊപ്പം അയച്ച കത്തില്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+