കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഡര്‍ തീരുമാനിച്ചത്‌ മുരളിയുടെ അറിവോടെ കോടോത്ത്‌

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: കെ.കരുണാകരനൊപ്പം കോണ്‍ഗ്രസിലേയ്‌ക്ക്‌ തിരിച്ചുപോകാന്‍ മുരളീധരനും ആദ്യം തയ്യാറായിരുന്നുവെന്ന്‌ കരുണാകരപക്ഷത്തെ പ്രമുഖ നേതാവ്‌ കോടോത്ത്‌ ഗോവിന്ദന്‍ നായര്‍.

ഇരുവരും ഇതിനെക്കുറിച്ച്‌ സംസാരിക്കുകയും പിറ്റേദിവസം വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കാന്‍ ഉറയ്‌ക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ മുരളി കാലുമാറുകയായിരുന്നു- ഗോവിന്ദന്‍ നായര്‍ പറഞ്ഞു.

ഡിഐസി-എന്‍സിപി ലയനത്തെക്കുറിച്ച്‌ തീരുമാനമെടുത്തത്‌ മുരളിയായിരുന്നു. അവസാനനിമിഷത്തിലാണ്‌ കരുണാകരന്‍ ആ തീരുമാനം അറിയുന്നത്‌. പുത്രവാത്സല്യം കൊണ്ടുമാത്രമാണ്‌ അദ്ദേഹം ലയനത്തിന്‌ എതിരുനില്‍ക്കാതിരുന്നത്‌- അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്ട്‌ നടന്ന എന്‍സിപിയിലെ കരുണാകരപക്ഷ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍ നായര്‍. കരുണാകര പക്ഷത്തെ പ്രമുഖ നേതാവായ എം.ടി പത്മയുടെ വീട്ടിലാണ്‌ യോഗം ചേര്‍ന്നത്‌. കരുണാകര പക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്‌.
















വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X