കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെതിരെ വീണ്ടും ഇടയലേഖനം

  • By Staff
Google Oneindia Malayalam News

തൃശൂര്‍: നിരീശ്വരവാദികള്‍ സഭാസ്ഥാപനങ്ങളുടെ ഔദ്യോഗിക ഉത്തരവാദിത്തം വഹിക്കാന്‍ പാടില്ലെന്ന്‌ ആഹ്വാനം ചെയ്തു കൊണ്ട് തൃശൂര്‍ അതിരൂപതയിലെ എല്ലാ പള്ളികളിലും ഇടയലേഖനം വായിച്ചു. സിപിഎമ്മിന്റെ പേരെടുത്തു പറയാതെ രാഷ്ട്രീയപാര്‍ട്ടികളുടെ നിരീശ്വരവാദത്തെ ഇടയലേഖനത്തില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.

നിരീശ്വര, ഭൗതിക പ്രത്യയശാസ്‌ത്ര പ്രസ്ഥാനങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമായി സഭാവിശ്വാസികളില്‍ ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്‌. എന്നാല്‍, രാഷ്ട്രീയ പ്രവര്‍ത്തനത്തേക്കാള്‍ ഉപരി വ്യക്‌തമായ നിരീശ്വരത്വ അജണ്ടയോടൊണ്‌ ഇവരുടെ പ്രവര്‍ത്തനം. ഇവരുടെ സാമൂഹികസേവനം നിരീശ്വര, ഭൗതിക പ്രത്യയ ശാസ്‌ത്രത്തിന്റെ വിപണനതന്ത്രമാണ്‌.

ജനങ്ങളെ ആകര്‍ഷിച്ച്‌ വോട്ടു നേടി അധികാരം സ്വന്തമാക്കുകയാണ്‌ ഇത്തരം പാര്‍ട്ടികളുടെ അന്തിമ ലക്ഷ്യം. ഇങ്ങനെ, അധികാരം സ്വന്തമാക്കിയ പാര്‍ട്ടികള്‍ ഭരിച്ച രാജ്യങ്ങളില്‍ ജീവിതത്തകര്‍ച്ചയാണു സംഭവിച്ചത്- ഇടയലേഖനത്തില്‍ പറയുന്നു.

സമീപകാലത്ത്‌ വിദ്യാഭ്യാസ മേഖലയിലുണ്ടായ പരിഷ്ക്കാരങ്ങള്‍ ജനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കിയല്ല. നിരീശ്വരത്വവും ഭൗതികവാദവും കുത്തിനിറയ്ക്കാനുള്ള നീക്കമാണിത്. പാവങ്ങളുടെ പേരില്‍ കണ്ണീരൊഴുക്കുന്ന പാര്‍ട്ടി പാവപ്പെട്ടവര്‍ക്കായി വിദ്യാലയമോ ആതുരാലയമോ നടത്തുന്നില്ല. മറ്റുള്ളവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ കയ്യേറാനാണ് ഇവര്‍‍ ശ്രമിക്കുന്നത്.

സഭയിലെ സംഘടനകള്‍, സമിതികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ ഭാരവാഹിത്വവും മതാധ്യാപനവും ഇത്തരം പ്രസ്ഥാനങ്ങളുടെ അനുയായികള്‍ ഇനിമുതല്‍ വഹിക്കാന്‍ പാടില്ലെന്നാണു സഭയുടെ തീരുമാനമെന്ന്‌ ഇടയലേഖനത്തില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X