സ്വാശ്രയം: തീരുമാനം ഒരു മാസത്തിനകം
തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ സ്വാശ്രയ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി.
മാനേജ് മെന്റ് അസോസിയേഷന്‍ പ്രതിനിധികളുമായി ഞായറാഴ്ച നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. ഫീസ് ഘടനയും മറ്റ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട മാനേജ് മെന്റുകളുടെ നിര്‍ദേശം 10 ദിവസത്തിനകം സര്‍ക്കാരിനു സമര്‍പ്പിക്കും. മൂന്നാഴ്ചയ്ക്കകം മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
കത്തോലിക്ക സ്വാശ്രയ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല.












Click it and Unblock the Notifications