പോവേണ്ടത് സുധാകരന്‍: വെളിയം
കൊല്ലം: ആരെങ്കിലും പുറത്തുപോവണമെങ്കില്‍ അത് ദേവസ്വം ബോര്‍ഡ് അംഗങ്ങളല്ല, മന്ത്രി സുധാകരന്‍ തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ കാണിക്കുന്നതിന് മറുപടി പറയേണ്ടത് ഇടതു നേതാക്കളാണെന്ന മന്ത്രി സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വെളിയം. തോപ്പില് ഭാസി അനുസ്മരണത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ പ്രവര്‍ത്തനത്തെ ചൊല്ലിയുള്ള സിപിഐയുടെയും മന്ത്രി സുധാകരന്റെയും വാക് പയറ്റിന്റെ തുടര്‍ച്ചയായാണ് സുധാകരനാണ് പുറത്തു പോകേണ്ടതെന്ന രൂക്ഷവിമര്‍ശനം വെളിയം നടത്തിയത്.
ജനങ്ങള്‍ മുട്ടയും പാലും കഴിക്കണമെന്ന് മന്ത്രി സി.ദിവാകരന്‍ പറഞ്ഞത് അശ്രദ്ധ മൂലമാകാമെന്നും അദ്ദേഹം അത് തിരുത്തുമെന്നും വെളിയം വ്യക്തമാക്കി.












Click it and Unblock the Notifications