പത്തനംതിട്ട വീണ്ടും വി.എസിനൊപ്പം
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വീണ്ടും വിഎസ് പക്ഷത്തിനൊപ്പം. പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ വിഎസ് അനുകൂലിയായ കെ.അനന്തഗോപനെ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഔദ്യോഗികപക്ഷം അത്തരമൊരു നടപടിയില്‍ നിന്ന് പിന്തിരിയുകയായിരുന്നു. ജില്ലാ കമ്മിറ്റിയില്‍ തങ്ങള്‍ക്ക് ശക്തമായ പ്രാതിനിധ്യമുണ്ടെന്നും 32 അംഗ കമ്മിറ്റിയില്‍ 14 അംഗങ്ങളും പിണറായി പക്ഷക്കാരാണെന്നുമാണ് പിണറായി വിഭാഗം അവകാശപ്പെടുന്നത്.
തിരഞ്ഞെടുപ്പു ഉണ്ടാവുമെന്ന് സൂചനയുണ്ടായിരുന്നതിനാല്‍ തിങ്കളാഴ്ച രാത്രി വി.എസ്. അച്യുതാനന്ദന്‍ സ്ഥലത്തെത്തിയിരുന്നു. മത്സരമുണ്ടാവില്ലെന്നു ഉറപ്പായതോടെ രാവിലെ തന്നെ അദ്ദേഹം കൊല്ലത്തേക്കു തിരിച്ചു.












Click it and Unblock the Notifications