ദക്ഷിണേന്ത്യന്‍ വിപണി ലക്ഷ്യമാക്കി പിവിആര്‍-പ്രസ്റ്റീജ് കൂട്ടുകെട്ട്
ബാംഗ്‌ളൂര്‍: സിനിമ പ്രദര്‍ശനത്തില്‍ പുതിയ അനുഭവം സൃഷ്ടിച്ച പിവിആര്‍ സിനിമാസും പ്രശ്‌സ്‌ത ഷോപ്പിംഗ് മാള്‍ നിര്‍മാണ ഗ്രൂപ്പുമായ പ്രസ്റ്റീജ് ഗ്രൂപ്പും കൈകോര്‍ക്കുന്നു.
ദക്ഷിണേന്ത്യയിലെ സിനിമ പ്രദര്‍ശനശാല-ഷോപ്പിംഗ് മാള്‍ വിപണി ലക്ഷ്യമാക്കിയാണ് ഈ ഭീമന്‍മാര്‍ ഒത്തുചേരുന്നത്.
ഇതിന്റെ ആദ്യ ഘട്ടമായി വിവിധ ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ പത്ത് മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകളിലായി 60 ഓളം തിയറ്ററുകളാണ് പിവിആര്‍ നിര്‍മിക്കുന്നത്. ബാംഗ്‌ളൂരിലെ ഫോറം മാളില്‍ പിവിആറിന് ഇപ്പോള്‍ 11 തിയറ്ററുകളുണ്ട്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രസ്റ്റീജ് ഗ്രൂപ്പ് നിര്‍മിക്കുന്ന പത്ത് ഷോപ്പിംഗ് മാളുകളില്‍ അറുപത് തിയറ്ററുകള്‍ നിര്‍മിക്കുമെന്ന് പിവിആര്‍ സിനിമാസ് വൈസ് പ്രസിഡന്റ് സഞ്‌ജീവ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇതില്‍ മൂന്നെണ്ണം ബാംഗ്‌ളൂരില്‍ തന്നെയായിരിക്കും. ചെന്നൈ, ഹൈദ്രാബാദ്, കൊച്ചി, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നീ നഗരങ്ങളിലായിരിക്കും മറ്റുള്ളവയെന്നും അദ്ദേഹം അറിയിച്ചു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 300 കോടി മുതല്‍ മുടക്കി തിയറ്ററുകളുടെ എണ്ണം 95ല്‍ നിന്നും 250 ആക്കാനാണ് പിവിആറിന്റെ പദ്ധതി.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ഷോപ്പിംഗ് മാളുകളാണ് നിര്‍മിക്കാനുദ്ദേശിക്കുന്നതെന്ന് പ്രസ്റ്റീജ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ റസാഖ് പറഞ്ഞു.
പുതുതായി വൈറ്റ് ഫീല്‍ഡിലും ശാന്തി നികേതനിലും നിര്‍മിക്കുന്ന മാളുകളിലുള്‍പ്പടെ എല്ലാ മാളുകളിലും പിവിആര്‍ ഗ്രൂപ്പിന്റെ സിനിപ്ലെക്‌സുകള്‍ പ്രവര്‍ത്തിക്കാനാകും.
3000 കോടി ചിലവ് പ്രതീക്ഷിക്കുന്ന പുതിയ മാള്‍ നിര്‍മാണ പദ്ധതികളില്‍ വിദേശ കമ്പനികള്‍ക്കു കൂടി പങ്കാളിത്തമുണ്ടാകും.
ഇതു കൂടാതെ മാള്‍ നിര്‍മിക്കുന്ന നഗരങ്ങളിലെ പങ്കാളിത്തത്തിനുള്ള സാഹചര്യങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.
800 കോടിയോളം രൂപയാണ് തങ്ങള്‍ അടുത്ത വര്‍ഷത്തെ വരുമാനം പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷമിത് 550 കോടിയായിരുന്നുവെന്നും റസാഖ് മാധ്യമങ്ങളോട് പറഞ്ഞു.
സമീപ ഭാവിയില്‍ തന്നെ 6000 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications