ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു
മട്ടന്നൂര്‍: കോളാരിയില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു.
മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. തലശേരി മൂഴിക്കര ഷജില്‍ (29) എന്ന കുട്ടനാണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു മരണം.
പരിക്കേറ്റ ദിലീപ്, രജീഷ് എന്നിവരെ തലശേരി സഹകരണ ആശുപത്രിയിലും പ്രബീഷിന കോഴിക്കോട് ബേബി േെമ്മാറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ പ്രബിഷിന്റെ നില ഗുരുതരമാണ്. കോളാരി സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു സമീപത്തെ എകെജി സ്‌മാരക വായനശാലയ്‌ക്കു സമീപത്താണ് സ്‌ഫോടനം നടന്നത്.
ബോംബു നിര്‍മാണത്തിന് ഉപയോഗിക്കുന്ന ആണി, കല്ല്, കുപ്പിച്ചില്ല് എന്നിവ പോലീസ് സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്തു. സ്‌റ്റീല്‍ ബോംബ് നിര്‍മാണമാണ് നടന്നിരുന്നതെന്ന് പോലീസ് സംശയിക്കുന്നത്. പ്രദേശത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഭവുമായി സിപിഎമ്മിനു ബന്ധമില്ലെന്നും ഷജിലിനെ മൂന്ന് വര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നൂം സിപിഎം മട്ടന്നൂര്‍ ഏരിയ കമ്മിറ്റി അറിയിച്ചു.












Click it and Unblock the Notifications