വി.എസിന്റെ ജന്മനാട്ടില്‍ പിണറായിയുടെ തേരോട്ടം
ആലപ്പുഴ : വി.എസിന്റെ ജന്മനാട്ടില്‍ പിണറായിയുടെ തേരോട്ടം.
വി.എസിന്റെ ജന്മനാട് ഉള്‍പ്പെടുന്ന അന്പലപ്പുഴ ഏരിയ കമ്മിറ്റി വന്‍ ഭൂരിപക്ഷത്തിന് പിണറായി പക്ഷം പിടിച്ചെടുത്തത്.
ഏരിയ സമ്മേളനത്തില്‍ നടന്ന പ്രതിനിധി തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന്റെ പാനലിനെതിരെ മത്സരിച്ച വി.എസ് പക്ഷത്തിലെ 16 പേരും പരാജയപ്പെട്ടു. 19 അംഗ പാനലില്‍ 17 അംഗങ്ങളും ഔദ്യോഗികപക്ഷത്തുളളവരാണ്.
മന്ത്രി ജി. സുധാകരന്റെ വീടും ഈ ഏരിയയിലാണ്. ഏരിയാ സെക്രട്ടറിയായി ഡി. മണിച്ചന്‍ തുടരും.
ജില്ലാ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 28 പേരില്‍ വി.എസ് പക്ഷത്തു നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് മൂന്ന് പേര്‍ മാത്രമാണ്.












Click it and Unblock the Notifications