ഹവാല: പോലീസ് അന്വേഷണം വഴിമുട്ടുന്നു
എടപ്പാള്‍ ഹവാല ഇടപാടുകളെക്കുറിച്ച് കേരള പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല.
രണ്ടു മാസം മുന്പ് മലപ്പുറം കേന്ദ്രീകരിച്ച് നടന്നിരുന്ന ഹവാല കേസുകളുടെ അന്വേഷണമാണ് ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുന്നത്. മലപ്പുറത്തു നടന്ന റെയ്ഡില്‍ 400 കോടി രൂപയുടെ ഹവാല പണമിടപാട് രേഖകള്‍ കണ്ടെത്തിയിരുന്നു. ഇതിനൊടൊപ്പം തോക്കുകളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ അന്വേഷണത്തില്‍ ആരെയും അറസ്റ്റ് ചെയ്തില്ല. ഇതിനു ശേഷം പോലീസ് പിടിച്ചത് 15 ഹവാല കേസുകളാണ്. എന്നാല്‍ കേസുകളെല്ലാം എന്‍ഫോഴ്സ്മെന്റിനു കൈമാറിയെന്ന് കാണിച്ച് പോലീസ് കൈകഴുകുകയാണിപ്പോള്‍.
റെയ്ഡില്‍ ഉല്‍പ്പെട്ടവരുടെ പേര് വിവരം പോലീസ് പുറത്തു വിട്ടിരുന്നു. ഇവരില്‍ ഭരണകക്ഷിയില്‍പ്പെട്ട ചിലര്‍ കേസിലുണ്ടെന്നും ഇതാണ് കേസ് നീളാന്‍ കാരണമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട. കേസില്‍ ഉള്‍പ്പെട്ടവരില്‍ പലരും ഇപ്പോള്‍ വിദേശത്താണ്. ഇത് കേസ് അന്വേഷണം ദുര്‍ബലമാക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ എംബസി മുഖേന പണമിടപാടിനെക്കുറിച്ച് കേരള പോലീസിന് പരാതി നല്കിയ ചാവക്കാട് സ്വദേശിയായ ആള്‍ ഹവാല ഇടപാടുകാരനാണെന്ന് വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications