Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭയ്ക്ക് വീരേന്ദ്രകുമാറിന്റെ രൂക്ഷവിമര്‍ശനം

തിരുവന്തപുരം എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിര എം.പി വീരേന്ദ്രകുമാറിന്റെ രൂക്ഷ വിമര്‍ശനം.

കേരളത്തിലെ ഓരോ മന്ത്രിയും പ്രവര്‍ത്തിക്കുന്നത് ഓരോ മന്ത്രി സഭയായാണെന്നും മന്ത്രിമാര്‍ക്ക് തമ്മില്‍ ഐക്യമില്ലെന്നും ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു. ജനതാദളിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ചെയ്ത പല കാര്യങ്ങളും ജനങ്ങളിലെത്തുന്നില്ലെന്നും അതിനാല്‍ ഭരണം കൂടുതല്‍ സുതാര്യവും പ്രതിബദ്ധതയുള്ളതുമാക്കി മാറ്റണമെന്നും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.

സിപിഎം, സിപിഐ മന്ത്രിമാര്‍ തമ്മിലുള്ള ചേരിപ്പോരിനെ വീരേന്ദ്രകുമാര്‍ വിമര്‍ശിച്ചു. ധനമന്ത്രി തോമസ് ഐസക്കും കൃഷി മന്ത്രി മുല്ലക്കര രത്നാകരനും തമ്മിലുള്ള വാക് തര്‍ക്കത്തെയും അരവണയുടെ ലഭ്യതക്കുറവും അദ്ദേഹം പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.

ജനകീയ ആസൂത്രത്തിന്റെ പേരിലാ‍ നടക്കുന്ന കാര്യങ്ങള്‍ പുനപരിശോധിക്കണമെന്നും എ‍ഡിബി വായ്പ വാങ്ങാന്‍ തീരുമാനിച്ച കാര്യങ്ങളെപ്പറ്റിയും വീരേന്ദ്രകുമാര്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+