പൂജാ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ മന്ത്രവാദിനിയെ കൊലപ്പെടുത്തി
ചങ്ങനാശേരി: താളിയോലകളും പൂജാവിധികളും കൈക്കലാക്കാന്‍ വേണ്ടി തട്ടിക്കൊണ്ടു പോയ മന്ത്രവാദിനിയുടെ മൃതദേഹം സെപ്റ്റി ടാങ്കിലൊളിപ്പിച്ച നിലയില്‍ കണ്ടെടുത്തു.
കഴിഞ്ഞ സെപ്റ്റംബര്‍ 18ന് കാണാതായ തൃക്കൊടിത്താനം വയലില്‍പറന്പ് കര്‍ത്യായനിയമ്മ (61)യുടെ മൃതദേഹം ഇന്നലെ പോലീസ് കണ്ടെടുത്തതോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
വാസ്തു പൂജ നടത്താനുണ്ടെന്ന വ്യാജേന വിളിച്ചു കൊണ്ടു പോയി ചങ്ങനാശേരിയിലെ വേസ്റ്റ് പേപ്പര്‍ കച്ചവടക്കാരനായ രാജനും സംഘവും കര്‍ത്യായനിയമ്മയെ കൊലപ്പെടുത്തുകയും തുടര്‍ന്ന് മൃതദേഹം ചാക്കില്‍പ്പൊതിഞ്ഞ് വീട്ടിലെ സെപ്റ്റിടാങ്കില്‍ മറവു ചെയ്യുകയുമായിരുന്നു.
തോര്‍ത്ത് കഴുത്തില്‍ ചുറ്റിയാണ് കര്‍ത്യായനിയമ്മയെ കൊന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
കര്‍ത്യായനിയമ്മയെ തട്ടിക്കൊണ്ടു പോയി മന്ത്രവാദ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ രാജന്‍ നിരവധി പേരെ നിയോഗിച്ചിരുന്നു, ഇവരില്‍ നിന്നും കിട്ടിയ സൂചനയാണ് പോലീസിന് തുന്പായത്.
കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താജ്ജുദ്ദീനാണ് മൃതദേഹം പോലീസിന് കാട്ടിക്കൊടുത്തത്.












Click it and Unblock the Notifications