Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിനായി യുഎസ്‍ മലയാളികള്‍

ന്യൂയോര്‍ക്ക് : കേരളത്തെ പ്രമുഖ ഐടി കേന്ദ്രമായി വളര്‍ത്താന്‍ അമേരിക്കയില്‍ ഒരു മലയാളി കൂട്ടായ്മ. കേരള ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി അലയന്‍സ് (KITA) എന്ന സംഘടനയാണ് അമേരിക്കയിലെ മലയാളി സംരംഭകരെയും സോഫ്റ്റ്വെയര്‍ പ്രൊഫഷണലുകളെയും ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുന്നത്.

രാജ്യത്തെ പ്രമുഖ ഐടി കേന്ദ്രമായി കേരളത്തെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടന ഒരു വെബ് സൈറ്റും ആരംഭിച്ചു. എന്ന ഈ സൈറ്റ് ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയാണ് ലോകത്തിന് സമര്‍പ്പിച്ചത്.

രാഷ്ട്രീയപക്ഷമോ ലാഭേച്ഛയോ ഇല്ലാത്ത സംഘടനയാണ് ഇതെന്ന് വെബ് സൈറ്റിന്റെ മുഖപേജ് പറയുന്നു. ഐടി മേഖലയിലെ സാങ്കേതിക വിദഗ്ധര്‍ക്ക് സ്വന്തം ആശയങ്ങള്‍ പങ്കുവെയ്ക്കാനും അതുവഴി പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടാനും സഹായിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

"കേരളത്തില്‍ പിറന്ന് അമേരിക്കയിലെത്തിയ ധാരാളം കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളുണ്ട്. അവരെ ഒന്നിപ്പിക്കുകയും അവരുടെ കഴിവും അറിവും കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം", സംഘടനയുടെ ചെയര്‍മാന്‍ ജോര്‍ജ് അബ്രഹാം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+