എഫ്.ഡി.ഐ ഇന്ത്യയും ചൈനയും മുന്‍നിരയില്‍
ബാംഗ്ളൂര്‍: ലോകത്തെ മികച്ച 25 വിദേശ നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയും ഇന്ത്യയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഗ്ലോബല്‍ സ്ട്രാറ്റെജിക് മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ എ.ടി കെയര്‍നി നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
വിവിധ മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് എ.ടി. കെയര്‍നി നടത്തിയ സര്‍വ്വെയില്‍ ബ്രസീല്‍, യുഎഇ, റഷ്യ എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.
സൗത്ത് ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങളായ ബഹ്റിന്‍, കുവൈത്ത്, ഖത്തര്‍ എന്നിവയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
അടത്തു തന്നെ വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ മികച്ച വിദേശ നിക്ഷേപ രാജ്യങ്ങളുടെ പട്ടികയിലെത്തുമെന്നാണ് ഇവരുടെ പഠനത്തില്‍ പറയുന്നത്.












Click it and Unblock the Notifications