കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ ബിജെപിക്കാര്‍ക്ക് 25000 രൂപ വീതം നല്കും

  • By Super
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ സിപിഎം അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് 25000 രൂപ വീതം നല്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് രാജ്നാഥ് സിങ് പ്രഖ്യാപിച്ചു. കേരളത്തിലെ സിപിഎം അതിക്രമങ്ങള്‍തിരെ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നന്ദിഗ്രാം മോഡല്‍ അക്രമസംഭവങ്ങള്‍ കേരളത്തിലും നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി തുടരുന്ന സിപിഎം അക്രമത്തില്‍ 150ല്‍ പരം ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിജെപി വക്താവ രാജീവ് പ്രതാപ് റൂഡി ചൂണ്ടിക്കാട്ടി. അക്രമങ്ങളില്‍ കൂടുതലും സംഭവിച്ചിട്ടുള്ളത് കണ്ണൂരിലാണ്.

ചടങ്ങില്‍ സിപിഎം അക്രമങ്ങളില്‍ നിന്നും രക്ഷപ്പെട്ടവരും അംഗഭംഗം വന്നവരുമായ 15 പേര്‍ മാധ്യമ പ്രവര്‍ത്തകരോട് തങ്ങളുടെ അനുഭവങ്ങള്‍ വിശദീകരിച്ചു.

നന്ദിഗ്രാം സംഭവത്തോടെ സിപിഎമ്മിന്റെ ഭീകരമുഖം പുറത്തു വന്നെന്നും എന്നാല്‍ കേരളത്തിലെ സിപിഎം അക്രമങ്ങളെക്കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ വിഷയമായിട്ടില്ലെന്നും റൂഡി പറഞ്ഞു.

ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസ്, വൈസ് പ്രസിഡന്റ് സി. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X