ഇടതുമുന്നണിയില്‍ കുറുമുന്നണി
തിരുവനന്തപുരം : പഴയ കുറുമുന്നണിയുടെ ഓര്‍മ്മയിലാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍. മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിനെതിരെ ചെറിയ പാര്‍ട്ടികള്‍ ചേര്‍ന്ന് കുറുമുന്നണി സൃഷ്ടിച്ചപ്പോള്‍ ഒലിച്ചു പോയത് രണ്ടാമത്തെ ഇഎംഎസ് മന്ത്രിസഭയാണ്.
അസ്വാരസ്യങ്ങളിലും അഭിപ്രായവ്യത്യാസത്തിലും പെട്ട് ആടിയുലയുന്ന ഇപ്പോഴത്തെ ഇടതുമുന്നണിയിലും പഴയ കുറുമുന്നണി പരീക്ഷണത്തിനിറങ്ങുകയാണ് ഘടകകക്ഷികള്‍.
ആര്‍എസ് പി നേതാവ് ടി ജെ ചന്ദ്രചൂഡനും ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറും തമ്മില്‍ നടന്ന രഹസ്യ കൂടിക്കാഴ്ച വിരല്‍ചൂണ്ടുന്നത് സിപിഎമ്മിനെതിരെ ഘടകകക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാകുന്നുവെന്നാണ്.
ഈ രണ്ടു നേതാക്കന്മാര്‍ക്കും സിപിഎമ്മിനെതിരെ വ്യക്തിപരമായ പരാതിയുമുണ്ട്. ആര്യനാട് മണ്ഡലത്തില്‍ തന്നെ തോല്‍പിച്ചത് സിപിഎമ്മാണെന്ന പരാതി പ്രൊഫ ചന്ദ്രചൂഡനുണ്ട്.
പൊതുവേ സിപിഎമ്മിന് പ്രിയപ്പെട്ട എന്‍ കെ പ്രേമചന്ദ്രനെ മന്ത്രിയാക്കാന്‍ ചന്ദ്രചൂഡനെ സിപിഎം മനപ്പൂര്‍വം തോല്‍പിച്ചെന്നാണ് ആരോപണം. മന്ത്രിയാകാന്‍ കഴിയാത്ത വേദന ചന്ദ്രചൂഡനെയും വല്ലാതെ അലട്ടുന്നുണ്ട്.
വീരേന്ദ്ര കുമാറിനാണെങ്കില്‍ പരാതി വേറൊന്നാണ്. മകന്‍ ശ്രേയാംസ് കുമാറിന് കല്‍പറ്റ സീറ്റു നല്‍കിയത് മന്ത്രിയാക്കാനായിരുന്നു. എന്നാല്‍ ജനതാദളിലെ ഗ്രൂപ്പു പോരില്‍ സിപിഎം ഔദ്യോഗിക വിഭാഗം പക്ഷം ചേര്‍ന്നപ്പോള്‍ ശ്രേയാംസ് കുമാറിന്റെ മന്ത്രിപദം മാത്യു ടി തോമസ് കൈക്കലാക്കി.
പാര്‍ട്ടിയില്‍ വീരന്റെ എതിര്‍ചേരിയിലുളള കെ പി മോഹനന്റെ ഗ്രൂപ്പിലാണ് മാത്യു ടി തോമസ്.
അടുത്ത പേജില്‍












Click it and Unblock the Notifications