മെര്‍ക്കിസ്‌റ്റണ്‍: രണ്ട് മന്ത്രിമാര്‍ക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: മെര്‍ക്കിസ്‌റ്റണ്‍ ഭൂമി ഇടപാടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‌കിയ പരാതി തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നല്‌കിയ റിവിഷന്‍ ഹര്‍ജിയില്‍ മന്ത്രിമാരായ ബിനോയ് വിശ്വത്തിനും തൊഴില്‍ മന്ത്രി ഗുരുദാസനും നോട്ടീസ്.
ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സെക്രട്ടറി പി. റഹീം നല്‌കിയ ഹര്‍ജിയിലാണ് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
മെര്‍ക്കിസ്‌റ്റണ്‍ ഇടപാടില്‍ ഭൂമിയുടെ കൈവശക്കാരനായ സേവി മനോ മാത്യുവിന് അനുകൂല നിലപാടെടുക്കാന്‍ ഗൂഡാലോചന നടത്തിയെന്നും വനംമന്ത്രിയുടെ ചേംബറില്‍ പ്രത്യേക യോഗം നടത്തിയത് ഇതിനാണെന്നുമൊക്കെ കാണിച്ചാണ് റഹീം വിജിലന്‍സ് കോടതിയില്‍ പരാതി നല്‌കിയിരുന്നത്.
എന്നാല്‍ വിജിലന്‍സ് കോടതി വിശദവാദം കേള്‍ക്കാതെ പ്രാഥമിക വാദത്തിനു ശേഷം കേസ് തള്ളിയിരുന്നു.
ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ബിനോയ് വിശ്വം, ഗുരുദാസന്‍ എന്നിവര്‍ കൂടാതെ സേവി മനോ മാത്യുവിനും കോടതി നോട്ടീസയക്കാന്‍ ഉത്തരവിട്ടുണ്ട്.












Click it and Unblock the Notifications