രാമസേതുവിന്റെ നാശത്തിനു പിന്നില്‍ കരുണാനിധിയും ബാലുവും
കാസര്‍കോഡ്: ശ്രീരാമനെ ഐതിഹ്യ കഥാപാത്രമാണെന്ന് അപകീര്‍ത്തിപ്പെടുത്തിയിട്ടും അതിനെതിരെ ഹിന്ദുക്കളുടെ ഭാഗത്തു നിന്നുംപ്രതിഷേധമുണ്ടാകുന്നില്ലെന്ന് ആര്‍എസ്‌എസ് പ്രമുഖന്‍ കെ.എസ് സുദര്‍ശനന്‍. അതെ സമയം തങ്ങളുടെ ദൈവങ്ങളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടാകുമ്പോള്‍ ക്രിസ്‌ത്യാനികളും ഇസ്ലാം മത വിശ്വാസികളും അതിനെതിരെ സംഘടിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാസര്‍ഗോഡ് തളിപ്പടപ്പ് മൈതാനത്ത് ആര്‍എസ്‌എസ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമസേതു നശിപ്പിക്കുന്നതിനു പിന്നില്‍ കേന്ദ്രമന്ത്രി ടി.ആര്‍ ബാലുവും ഡിഎംകെ നേതാവ് കരുണാനിധിയു മാണ് പ്രവര്‍ത്തിയ്ക്കുന്നത്.
രാമന്‍ ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതിനെ ആര്‍ക്കും തകര്‍ക്കാനാകില്ല്ല.
രാമസേതുവിന്റെ നാശം മൂലം പരിസ്ഥിതിയ്‌ക്ക് വന്‍തോതില്‍ നാശമുണ്ടാകുമെന്നും ഇതാര്‍ക്കും ഗുണകരമാകില്ല.
രാമസേതുവിന്റെ തകര്‍ച്ച തമിഴ്‌നാട്ടിലെ 14 ലക്ഷത്തോളം മത്സ്യബന്ധന തൊഴിലാളികളെയാണ് ബാധിക്കുക. സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ തടുക്കുന്നതില്‍ രാമസേതു വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇതു കൂടാതെ രാമസേതു തകര്‍ക്കപ്പെടുന്നതോടെ സമുദ്രത്തിലെ മത്സ്യസന്പത്തിന് വന്‍നാശം സംഭവിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications