Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളം സീരിയല്‍ നിര്‍മാണരംഗം പ്രതിസന്ധിയില്‍

തിരവനന്തപുരം: ഒരു പതിറ്റാണ്ടോളമായി മലയാളം ടെലിവിഷന്‍ രംഗത്ത് ചോദ്യം ചെയ്യപ്പെടാതെ നിന്ന സീരിയല്‍ വ്യവസായം തകര്‍ച്ചയിലേക്ക്. ആയിരക്കണക്കിനാളുകള്‍ക്ക് ഉപജീവന മാര്‍ഗമായ സീരിയല്‍ വ്യവസായം റിയാലിറ്റി ഷോകളുടെ വരവോടെയാണ് പ്രതിസന്ധിയിലായത്.

പൈങ്കിളി സീരിയലുകളിലെ കരച്ചിലും ടെന്‍ഷനുമൊക്കെ അതിനെക്കാള്‍ നന്നായി റിയാലിറ്റി ഷോകളിലൂടെ അനുഭവപ്പെടും ഇതാണ് പ്രേക്ഷകരെ കൂടുതല്‍ റിയലിറ്റി ഷോയിലേക്ക് ആകര്‍ഷിച്ചതിന്റെ 'റിയാലിറ്റി'.

മലയാളം ടെലിവിഷന്‍ സീരിയല്‍ നിര്‍മാണരംഗത്ത് ഏകദേശം 5000 ത്തോളം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിപക്ഷവും അഭിനേതാക്കള്‍, ഡബ്ലിങ് ആര്‍ട്ടിസ്റ്റുകള്‍, എ‍ഡിറ്റിംഗ്, ക്യാമറ തുടങ്ങിയ സാങ്കേതിക വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇവരെയാണ് പ്രതിസന്ധി നേരിട്ട് ബാധിച്ചിരിക്കുന്നത്.

കഴിഞ്ഞ ആറുമാസമായി സീരിയല്‍ നിര്‍മാണം വളരെയെറെ കുറഞ്ഞുവെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ടി.വി ആര്‍ട്ടിസ്റ്റ് കൊമേഴ്സ്യല്‍ ഓപ്പറേറ്റേഴ്സ് ആന്‍ഡ് ടെക്നിഷ്യന്‍സ് (CONTACT) പ്രസിഡന്റ് വിജയകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന 100ല്‍ പരം സ്റ്റുഡിയോകളില്‍ 20 ശതമാനത്തില്‍ മാത്രമേ പേരിനെങ്കിലും എന്തെങ്കിലും നടക്കുന്നുള്ളു.

ഓരോ മാസവും 25,000 രൂപ വരെ നേടിയിരുന്ന വിഷ്വല്‍ എഡിറ്റര്‍മാര്‍ ഇന്ന് 5000 രൂപ പോലും സന്പാദിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഇതെ പ്രതിസന്ധി തന്നെയാണ് സീരിയല്‍ അഭിനേതാക്കളും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളും നേരിടുന്നത്.

സീരിയല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവര്‍ പലരും ഈ രംഗം ഉപേക്ഷച്ചുവെന്ന് 15 ഓളം സീരിയലുകള്‍ സംവിധാനം ചെയ്ത ആര്‍. ഗോപിനാഥ് പറയുന്നത്. ഏഴോളം ചാനലുകളിലായി 36 സീരിയലുകള്‍ സംപ്രേക്ഷണം ചെയ്തിരിന്നിടത്ത് ഇന്നത് ഒരു ഡസനിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.

മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ ചാനലുകളിലും ഇപ്പോള്‍ റിയാലിറ്റി പരിപാടികള്‍ നടക്കുന്നുണ്ട്. അമൃതാ ടി.വിയിലെ സൂപ്പര്‍ സ്റ്റാര്‍ ഷോയാണ് മലയാളം ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകളുടെ തരംഗത്തിന് തുടക്കമിട്ടത്. പീന്നിടത് എഷ്യാനെറ്റ് ഏറ്റെടക്കുകയുമായിരുന്നു.

ഇപ്പോള്‍ ഏഷ്യാനെറ്റിലും അമൃതയിലും രണ്ട് വീതം റിയാലിറ്റി പരിപാടികളാണ് നടക്കുന്നത്. കൈരളിയില്‍ ഒരു റിയാലിറ്റി ഷോയാണ് നടക്കുന്നത്. പ്രധാന രണ്ട് ചാനലുകളി‍ല്‍ റിയാലിറ്റി പരിപാടികള്‍ തകര്‍ത്ത് മുന്നേറുന്പോള്‍ ടി.വി കൊട്ടിഘോഷിച്ച് തുടങ്ങിയ റിയാലിറ്റി പരിപാടി നിറുത്തേണ്ടി വന്നു. ഇന്ന് എഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ ഷോ സീരിയലുകള്‍ ഉള്‍പ്പടെയുള്ള മറ്റു പരിപാടികളുടെ റേറ്റിംഗിനെ പിന്തള്ളി ഒന്നാം സ്ഥാനത്താണ്.

ഒരു കാലത്ത് ടെലിവിഷന്‍ സീരിയലുകള്‍ മൂലം മലയാളം സിനിമാ രംഗം നേരിട്ട അതെ പ്രതിസന്ധി തന്നെയാണ് ഇന്ന് റിയാലിറ്റി ഷോകള്‍ കാരണം ടി.വി. സീരിയലുകള്‍ നേരിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+