'മോഹന്‍ലാലിനെ' ഈസ്റ്റേണ്‍ വാങ്ങി
കൊച്ചി : സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുളള മോഹന്‍ലാല്‍ ടേസ്റ്റ് ബഡ്സ് എന്ന കറിമസാല ബ്രാന്റ് ഈസ്റ്റേണ്‍ ഗ്രൂപ്പ് ഏറ്റെടുത്തു. കറിമസാല വ്യാപാരരംഗത്തെ പ്രമുഖ കമ്പനിയാണ് നവാസ് മീരാന്റെ ഉടമസ്ഥതയിലുളള ഈസ്റ്റേണ്‍ ഗ്രൂപ്പ്.
മോഹന്‍ലാല്‍ ടേസ്റ്റ് ബഡ്സിലെ ഭൂരിപക്ഷം ഓഹരികളും ഈസ്റ്റേണ്‍ ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍ കമ്പനിയില്‍ തുടരുമെന്ന് നവാസ് മീരാന്‍ അറിയിച്ചു.
മോഹന്‍ലാല്‍ ടേസ്റ്റ് ബഡ്സിന് 2006ല്‍ ഏഴുകോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്നു. 27 ഉല്‍പന്നങ്ങളാണ് ഈ ബ്രാന്റില്‍ വില്‍ക്കപ്പെടുന്നത്.
ഈസ്റ്റേണ്‍ ഗ്രൂപ്പ് കമ്പനി ഏറ്റെടുത്തെങ്കിലും മോഹന്‍ലാല്‍ ടേസ്റ്റ് ബഡ്സ് എന്ന ബ്രാന്റില്‍ അവര്‍ തുടര്‍ന്നും ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കും. മോഹന്‍ലാല്‍ ടേസ്റ്റ് ബഡ്സ് എന്ന ബ്രാന്റില്‍ നിന്നു മാത്രം 50 കോടിയുടെ വിറ്റുവരവാണ് ഈസ്റ്റേണ്‍ ലക്ഷ്യമിടുന്നത്.
ഗള്‍ഫ് വിപണിയില്‍ മോഹന്‍ലാല്‍ ടേസ്റ്റ് ബഡ്സ് ബ്രാന്റിനുളള പ്രിയമാണ് ഈ കമ്പനിയെ ഏറ്റെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് നവാസ് മീരാന്‍ അറിയിച്ചു.
400 കോടി രൂപയുടെ വാര്‍ഷിക വിറ്റു വരവുളള ഈസ്റ്റേണ്‍ ഗ്രൂപ്പ് അടുത്ത രണ്ടു വര്‍ഷത്തിനുളളില്‍ ഇത് 1000 കോടിയായി വര്‍ദ്ധിപ്പിക്കാനുളള ശ്രമത്തിലാണ്.












Click it and Unblock the Notifications