ബ്രിട്ടീഷ് ലൈബ്രറി നിര്‍ത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
തിരുവനന്തപുരം: ഇന്ത്യയിലെ ബ്രീട്ടിഷ് ലൈബ്രറികള്‍ പൂട്ടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
കഴിഞ്ഞ ദിവസമാണ് കേരളത്തിലും ഭോപാലിലും പ്രവര്‍ത്തിക്കുന്ന ലൈബ്രറികളുടെ .പ്രവര്‍ത്തനം അവസാനിപ്പിയ്ക്കാന്‍ ബ്രീട്ടിഷ് കൗണ്‍സില്‍ തീരുമാനമെടുത്തത്. ബ്രീട്ടിഷ് കൗണ്‍സിലിന്റെ തീരുമാന പ്രകാരം 2008 ഫെബ്രുവരി 29നാണ് ലൈബ്രറികുളുടെ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കുക.
ലൈബ്രറി പൂട്ടുന്നത് പുസ്തക പ്രേമികളെ മാത്രമല്ല, ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടിയാണ് ബാധിയ്ക്കുക.
സംസ്ഥാനത്തെ ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളും സ്കൂളുകളും ബ്രീട്ടിഷ് ലൈബ്രറിയുമായി ധാരണയുണ്ടായിക്കിയിട്ടുണ്ട്. ലൈബ്രറി പൂട്ടുന്നതോടെ ഇതെല്ലാം തകിടം മറിയും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ലൈബ്രറി സന്ദര്‍ശിച്ചിരുന്നു. ലൈബ്രറിയിലെ 27,000 പുസ്തകങ്ങളും സിഡി, ഡിവിഡി ശേഖരവും സംരക്ഷിയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ബ്രിട്ടീഷ് ലൈബ്രറി പ്രവര്‍ത്തനം നിര്‍ത്തുന്നതിനെതിരെ രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയതിനിടെ ഇന്റര്‍നെറ്റിലൂടെ ഒപ്പു ശേഖരണവും ആരംഭിച്ചു.
തിരുവനന്തപുരം നഗരത്തിലെ ഡോ. ആശ ഗോപിനാഥാണ് ഇതിന് മുന്‍കൈയ്യെടുത്തിട്ടുള്ളത്. എന്ന വിലാസത്തിലൂടെ ലഭിയ്ക്കുന്ന പ്രതികരണങ്ങളും ഒപ്പുകളുമൊക്കെ ബ്രിട്ടീഷ് കൗണ്‍സില്‍, ഇന്ത്യ ഡയറക്ടര്‍ റോഡ് പ്രൈഡിനയച്ചു കൊടുക്കും.
താത്പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 31ന് മുന്പ് ഹര്‍ജി വായിച്ച് അതില്‍ ഒപ്പു രേഖപ്പെടുത്താമെന്ന് ആശാ ഗോപിനാഥ് പറഞ്ഞു .
ബ്രിട്ടീഷ് ലൈബ്രറി അടച്ചു പൂട്ടാന്‍ തീരുമാനമെടുത്തിട്ടുള്ള ഭോപാലിലും പ്രതിഷേധം ശക്തമാകുകയാണ്. ഡിസംബര്‍ 16ന് ലൈബ്രറിയില്‍ അംഗത്വമുള്ള 5000 പേരുടെ യോഗം ചേരുന്നുണ്ട്.












Click it and Unblock the Notifications