Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി വികസനത്തിനായി സര്‍ക്കാര്‍ കന്പനി രൂപീകരിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവര സാങ്കേതിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കന്പനി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള (ഐടി.ഐ.കെ) എന്ന പേരില്‍ രൂപീകരിക്കുന്ന കന്പനിയില്‍ സംസ്ഥാന സര്‍ക്കാരിന് 51 ശതമാനം ഓഹരിയുണ്ടായിരിക്കും.

കന്പനിയ്ക്കായി 50 കോടി രൂപ അടുത്ത ബഡ്ജറ്റില്‍ നീക്കി വെയ്ക്കുമെന്ന് മന്ത്രസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ഒട്ടേറെ വിദേശ കന്പനികള്‍ സ്ഥലവും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിയ്ക്കുന്നുണ്ട്, പുതിയ കന്പനിയുടെ രൂപീകരണം ഇവിടെ ഐടി സംരഭങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് സഹായകമാകും.

കെഎസ് ടിപി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പതിബെല്‍ കന്പനിയുമായുള്ള കരാര്‍ സര്‍ക്കാര്‍ പുതുക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ മുടങ്ങിയതിനെ തുടര്‍ന്ന് പതിബെലല്‍ കന്പനി ഭീമമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.

പുതിയ ധാരണ പ്രകാരം നിരക്ക് വര്‍ദ്ധന 80 ശതമാനം ആവശ്യപ്പെട്ടിടത്ത് 72.5 ശതമാനമായും നഷ്ടപരിഹാരം 96 കോടിയില്‍ നിന്നും 35 കോടിയുമായി പതിബെല്‍ കുറച്ചിട്ടുണ്ട്.

കഴക്കൂട്ടം മുതല്‍ എംസി റോഡ് വരെയുള്ള പാത, കൊട്ടാരക്കര - ചെങ്ങന്നൂര്‍, ആലപ്പുഴ -ചങ്ങനാശേരി എന്നിവയുള്‍പ്പെടുന്ന 127 കിലോമീറ്റര്‍ പാതയുടെ നിര്‍മാണമാണ് പതിബെല്‍ ഏറ്റെടുത്തിട്ടുള്ളത്.

സ്പേസ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒയുമായി ചര്‍ച്ച നടത്തുന്നതിന് മന്ത്രിമാരായ കെ.പി രാജേന്ദ്രന്‍, എം. വിജയകുമാര്‍, ചീഫ് സെക്രട്ടറി പി.ജെ തോമാസ് എന്നിവരടങ്ങിയിട്ടുള്ള കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+