തടസം കെപി മോഹനന്‍ ഗ്രൂപ്പ്
പാര്‍ട്ടിയില്‍ തന്റെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന കെ പി മോഹനന്‍ ഗ്രൂപ്പിന്റെ നിലപാടാണ് പിളര്‍പ്പ് ഒഴിവാക്കി മുന്നണി വിടാനുളള തടസമായി വീരേന്ദ്രകുമാറിന്റെ മുന്നിലുളളത്. ഏതുവിധേനെയും ഈ ഗ്രൂപ്പിനെ സ്വാധീനിക്കാനുളള ശ്രമം അണിയറയില്‍ നടക്കുകയാണ്.
ക്രൈസ്തവ മത പുരോഹിതന്മാരെ ഇടപെടുത്തി മാത്യു ടി തോമസിനെ വരുതിയിലാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. മുന്നണി വിടാനുളള തീരുമാനത്തെ ഇപ്പോള്‍ വീരേന്ദ്രകുമാറിന്റെ മകനും കല്‍പ്പറ്റ എംഎല്‍എയുമായ ശ്രേയാംസ് കുമാര്‍ മാത്രമേ അനുകൂലിക്കുന്നുളളൂ.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിടാനാണ് വീരേന്ദ്രകുമാറും സംഘവും ആലോചിക്കുന്നത്. കോഴിക്കോട് ലോക്സഭാ സീറ്റില്‍ സിപിഎമ്മിലെ ഔദ്യോഗികവിഭാഗം തന്നെ കാലുവാരുമെന്നും വീരേന്ദ്രകുമാര്‍ ഭയക്കുന്നുണ്ട്. ശ്രേയാംസിനും മറ്റൊന്നാവില്ല ഗതി.
സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഇക്കുറി പിണറായി വിഭാഗം സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാനാണ് സാധ്യതയെന്ന വാര്‍ത്തയും വീരേന്ദ്രകുമാറില്‍ രാഷ്ട്രീയഭീതി ഉണര്‍ത്തിയിട്ടുണ്ട്.
സംസ്ഥാന ഭരണത്തില്‍ ഒരു സ്ഥാനവും ഇല്ലാതിരിക്കുകയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്താല്‍ വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ഭാവിയും തകരും.
ഇതൊഴിവാക്കാന്‍ ഇടതുമുന്നണിയില്‍ നിന്നും ചാടി യുഡിഎഫില്‍ ചേക്കേറുകയാണ് നല്ലതെന്ന് അദ്ദേഹം കണക്കു കൂട്ടുന്നു. കോണ്‍ഗ്രസ് നേതാക്കളും വീരേന്ദ്രകുമാറിനെ സ്വാഗതം ചെയ്യുമെന്ന് കരുതുന്നു. വീരേന്ദ്രകുമാറിനെക്കൂടി തങ്ങളുടെ പക്ഷത്ത് കിട്ടിയാല്‍ ഇടതുമുന്നണിക്കെതിരെ ശക്തമായ മാധ്യമ സാമ്രാജ്യം രൂപപ്പെടുന്നത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസും യുഡിഎഫും കരുതുന്നത്.
മുന്‍പേജില്‍......












Click it and Unblock the Notifications