Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ഔദ്യോഗികപക്ഷം തന്നെ

മലപ്പുറം സിപിഎം മലപ്പുറം ജില്ലാക്കമ്മിറ്റിയിലേയ്ക്ക് നടന്ന വാശിയേറിയ മത്സരത്തില്‍ ഔദ്യോഗിക വിഭാഗം ജയിച്ചു. വിഎസ് വിഭാഗത്തില്‍ നിന്നും മത്സരിച്ച രണ്ടുപേരും പരാജയപ്പെട്ടു. കെ ഉമ്മറാണ് പുതിയ ജില്ലാ സെക്രട്ടറി.

ഔദ്യോഗിക വിഭാഗത്തിന്റെ ഉറച്ച വക്താവാണ് കെ ഉമ്മര്‍. 35 അംഗ ജില്ലാ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 25 അംഗ സംസ്ഥാന സമ്മേളന പ്രതിനിധിപ്പട്ടികയിലും ഔദ്യോഗിക വിഭാഗത്തിന്റെ സമ്പൂര്‍ണ ആധിപത്യമാണ്.

അനാരോഗ്യം കാരണം ജില്ലാ സെക്രട്ടറി പദമൊഴിഞ്ഞ സെയ്താലിക്കുട്ടിയാണ് കെ ഉമ്മറിന്റെ പേര് സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്. ടി കെ ഹംസ എം പി പിന്താങ്ങി.

അതിനിടെ സമ്മേളനത്തില്‍ മത്സരം നടന്നു എന്ന് വാര്‍ത്ത നല്‍കിയതില്‍ പ്രകോപിതരായ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മലപ്പുറം പ്രസ് ക്ലബ് ആക്രമിക്കാന്‍ മുതിര്‍ന്നു. നേതാക്കള്‍ ഇടപെട്ട് രംഗം നിയന്ത്രിച്ചതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.

ജില്ലാ കമ്മിറ്റിയിലേയ്ക്ക് മത്സരം ഒഴിവാക്കാന്‍ കഴിയുന്നത്ര ശ്രമിച്ചെങ്കിലും ഫലിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+