പാല്‍-മുട്ടയ്ക്കെതിരെ സിപിഐയും
തിരുവനന്തപുരം : അരിയാഹാരത്തിനു പകരം മലയാളികള്‍ പാലും മുട്ടയും കോഴിയിറച്ചിയും കഴിച്ചു ശീലിക്കണമെന്ന ഭക്ഷ്യമന്ത്രി സി ദിവാകരന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐയിലും രൂക്ഷ വിമര്‍ശനം.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ദിവാകരനെതിരെ അംഗങ്ങള്‍ വിമര്‍ശനമുന്നയിച്ചത്. ഒരിക്കലും നടത്താന്‍ പാടില്ലാത്ത പ്രസ്താവനയാണാണിതെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പൊതുജനമധ്യത്തില്‍ അടിമുടി പ്രതിച്ഛായ മോശപ്പെട്ട് നില്‍ക്കുന്ന പാര്‍ട്ടിയുടെ അവസ്ഥ ഒന്നുകൂടി ദിവാകരന്‍ പരിതാപകരമാക്കി. പാര്‍ട്ടിയെ ദോഷകരമായി ബാധിച്ച പ്രസ്താവനയാണിത്.
കിസാന്‍ശ്രീ പദ്ധതി എന്തുവിലകൊടുത്തും നടപ്പാക്കണമെന്നും ധനമന്ത്രിയുടെ കടുംപിടിത്തത്തിന് ഒരു കാരണവശാലും വഴങ്ങേണ്ടെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ അടുത്ത ഇടതുമുന്നണി യോഗത്തില്‍ ഉന്നയിക്കാനും യോഗം തീരുമാനിച്ചു.












Click it and Unblock the Notifications