Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലപാത യാഥാര്‍ഥ്യമായാല്‍ തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് പരിഹാരമാകും; പ്രേമചന്ദ്രന്‍

തിരുവനന്തപുരം: ദേശീയ ജലപാത നിലവില്‍ വരുന്നതോടെ തിരുവനന്തപുരം നഗരം അനുഭവിക്കുന്ന രൂക്ഷമായ വെള്ളപ്പൊക്കത്തിന് പരിഹാരമാകുമെന്ന് ജലവിഭവ മന്ത്രി എ.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

തലസ്ഥാന വികസന കൗണ്‍സില്‍ സംഘടിപ്പിച്ച നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജലപാതയുടെ നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കും. വേളി, ആക്കുളം കായലുകളുടെ നവീകരണത്തിനായി 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

മുന്‍ ഡിസിസി പ്രസി‍ഡന്റ് കെ. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോര്‍ജ് മെഴ്സിയര്‍ എംഎല്‍എ, സിഐടിയു നേതാവ് കെ. അനിരുദ്ധന്‍ നഗരസഭ പ്രതിപക്ഷ നേതാവ് ജോണ്‍സന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

റിട്ട. സൂപ്രണ്ട് എജിനീയര്‍ കെ. ശിവശങ്കരന്‍ നായര്‍ സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ചു. ഉള്ളൂര്‍, പട്ടം, തന്പാനൂര്‍, പഴവങ്ങാടി, വഞ്ചിയൂര്‍ എന്നിവിടങ്ങളിലൂടെയുള്ള കനാലുകള്‍ വൃത്തിയാക്കിയാല്‍ നഗരത്തിലെ വെള്ളപ്പൊക്കത്തിന് പരിഹാരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+