ജോസഫിനെതിരെ വിജിലന്‍സ്
തൃശൂര്‍ : ഭൂമി കയ്യേറിയെന്ന ആരോപണത്തിന്മേല്‍ കേരള കോണ്‍ഗ്രസ് ജെ ചെയര്‍മാന്‍ പി ജെ ജോസഫിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി.
തൃശൂര്‍ വിജിലന്‍സ് കോടതിയാണ് പി ജെ ജോസഫിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇടുക്കി ജില്ലയിലെ നാടുകാണിയില്‍ പി ജെ ജോസഫ് ആദിവാസി ഭൂമി കയ്യേറിയെന്നായിരുന്നു ആരോപണം.
ഈ പരാതിയുന്നയിച്ച് മലയാളം വേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടുകുളത്തിലാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. പരാതിയിന്മേല്‍ അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് ജഡ്ജി പി ക്യൂ. ബര്‍ക്കത്തലി ഉത്തരവിട്ടു.
വിമാനപീഢനക്കേസില്‍ നിന്നും മുക്തനായി മന്ത്രിക്കസേരയില്‍ തിരികെയെത്താമെന്ന് മോഹിക്കുന്ന പി ജെ ജോസഫിന് തിരിച്ചടിയാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധി.












Click it and Unblock the Notifications