കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകാശും 12 മുന്‍ എംഎല്‍മാരും ദള്‍ വിട്ടു

  • By Staff
Google Oneindia Malayalam News

ബാംഗ്ളൂര്‍: വിമത നേതാവ് എം.പി പ്രകാശും കഴിഞ്ഞ മന്ത്രി സഭയിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന എം.പി പ്രകാശ് ഉള്‍പ്പടെ 12 മുന്‍ എംഎല്‍എമാര്‍ മതേതര ദളില്‍ നിന്ന് രാജിവെച്ചു.

പ്രകാശിന്റെ നേതൃത്വത്തില്‍ നടന്ന വിമതരുടെ യോഗമാണ് ഇന്നലെ മതേതര ദളില്‍ നിന്ന് രാജിവെയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്.

പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡയുടെ ഏകപക്ഷീയമായ തീരുമാനങ്ങളിലും ജനധിപത്യ വിരുദ്ധ നയങ്ങളുമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് പ്രകാശ് പറഞ്ഞു.

ദള്‍ നിയമസഭാ കക്ഷി നേതാവായിരുന്ന എച്ച്.ഡി കുമാരസ്വാമിയ്ക്ക് പ്രകാശ് രാജിക്കത്ത് അയച്ചു കൊടുത്തിട്ടുണ്ട്. ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാനായി അഞ്ചംഗസമിതിയെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.

ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞതിനു ശേഷമാണ് കുമാരസ്വാമി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന എം.പി പ്രകാശ് രാജി വെയ്ക്കുന്നത്.

അതിനിടെ ദളില്‍ നിന്നു രാജി വെച്ച മുന്‍മന്ത്രി ടി.ജി ദേവഗൗഡ ഡിസംബര്‍ 13 വ്യാഴാഴ്ച മൈസൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ ബിജെപിയില്‍ ചേരും. ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ് ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്,

കര്‍ണാടകയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്ക്കെ ഇപ്പോഴുണ്ടായ പിളര്‍പ്പുകളും കൂടിച്ചേരലുകളും ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. ദള്‍ വിട്ട പ്രകാശു കൂട്ടരും പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഇടയില്ലെന്നു തന്നെയാണ് കരുതപ്പെടുന്നത്. പ്രകാശും കൂട്ടരും കോണ്‍ഗ്രസിലേക്ക് ചേക്കേറാനായിരിക്കും സാധ്യതയെന്നാണ് രാഷ്ട്രീയ നീരിക്ഷകര്‍ കരുതുന്നത്.

ഇതിനിടെ പ്രകാശിനെ തങ്ങളോട് അടുപ്പിക്കാനായി എസ് പി, ബി എസ് പി പാര്‍ട്ടികളും ശ്രമം നടത്തുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X