Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്ത പുറത്ത്, ദിവാകരന് കലി

തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതില്‍ ഭക്ഷ്യമന്ത്രി സി ദിവാകരന് രോഷം.

പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ മാത്രം അടങ്ങുന്ന യോഗത്തിലെ നടപടിക്രമങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെതിരെ ദിവാകരന്‍ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ രോഷാകുലനായി. പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തന്നെയാണ് വാര്‍ത്ത ചോര്‍ത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.

വിലക്കയറ്റം ചെറുക്കാന്‍ മലയാളികള്‍ ഭക്ഷണരീതി പരിഷ്ക്കരിക്കണമെന്നും പാലും മുട്ടയും കോഴിയിറച്ചിയും കഴിച്ചു ശീലിക്കണമെന്നുമാണ് മന്ത്രി കേരളീയരെ ഉപദേശിച്ചത്. സിപിഐ ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ക്ക് ഒരുതരത്തിലും ഉള്‍ക്കൊളളാനോ അംഗീകരിക്കാനോ ആവാത്ത ഈ നിര്‍ദ്ദേശത്തിനെതിരെ നാടെങ്ങും പ്രതിഷേധവും പരിഹാസവും അലയടിച്ചുയര്‍ന്നു.

ഈ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പ്രശ്നം ചര്‍ച്ച ചെയ്തത്. സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ തന്നെയാണ് യോഗത്തില്‍ മന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ചത്. പ്രസ്താവന അനുചിതമായിപ്പോയെന്ന് വെളിയം തുറന്നടിച്ചു.

ഈ വാര്‍ത്ത ബുധനാഴ്ച മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും കൂടി ചെയ്തത് സി ദിവാകരന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. പ്രസ്താവനയുടെ പേരില്‍ ആവോളം പരിഹസിക്കപ്പെട്ട ദിവാകരന്റെ മുറിവില്‍ പുരട്ടിയ ഉപ്പായിരുന്നു വെളിയത്തിന്റെ വിമര്‍ശനവും പിറ്റേന്നത്തെ മാധ്യമ റിപ്പോര്‍ട്ടുകളും.






Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+