ബാംഗ്ളൂരിലേക്ക് കെഎസ്ആര്‍ടിസിയുടെ 16 എസി ബസുകള്‍
ബാംഗ്ളൂര്‍: സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ വന്‍തോതില്‍ ലാഭം കൊയ്യുന്ന ബാംഗ്ളൂര്‍ കേരള റൂട്ടില്‍ കണ്ണുവെച്ച് ആധുനിക ബസ് സര്‍വീസുകളുമായി കേരള ആര്‍ടിസിയും രംഗത്തെത്തുന്നു.
പുതുതായി 16 എയര്‍ കണ്ടീഷന്‍ഡ് ബസുകളാണ് കെഎസ്ആര്‍ടിസി ഈ റൂട്ടില്‍ സര്‍വീസ് നടത്താനൊരുങ്ങുന്നത്. , കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, ജില്ലകളില്‍ നിന്നായിരിക്കും ബസ് സര്‍വീസുകള്‍.
ഇതില്‍ എറണാകുളം, തൃശുര്‍ ജില്ലകളിലേക്ക് മടക്കയാത്രയടക്കം രണ്ട് വീതം ബസുകളും കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിലേക്ക് ഓരോന്ന് വീതം രണ്ട് സര്‍വീസുകളും നടത്തും.
ഗോവയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ബസുകള്‍ ഓരോന്നിനും 32 ലക്ഷം രൂപ വീതം ചെലവായിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെയുള്ള ബസുകള്‍ ഡിസംബര്‍ 15 ഓടെ നിരത്തിലിറക്കാമെന്നാണ് കെഎസ്ആര്‍ടിസി കരുതുന്നത്.
തിരക്കു മൂലം ക്രിസ്തുമസിന് നാട്ടില്‍ പോകാന്‍ വിഷമിക്കുന്ന മലയാളികള്‍ക്കായിരിക്കും ഈ ബസുകള്‍ കൂടുതല്‍ അനുഗ്രഹമാകുക.
കേരള- ബാഗ്ളൂര്‍ റൂട്ടില്‍ സ്വകാര്യ ട്രാവല്‍ ഏജന്‍സികകള്‍ നടത്തുന്ന എസി ബസ് സര്‍വീസുകളുടെ കുത്തക ഇതോടെ അവസാനിക്കും. മുന്പ് റെയില്‍വെ കേരള- ബാംഗ്ളൂര്‍ റൂട്ടില്‍ ആരംഭിച്ച പ്രതിദിന ട്രെയിന്‍ സര്‍വീസ് നിര്‍ത്തലാക്കാന്‍ സ്വാകാര്യ ബസ് ലോബി സമ്മര്‍ദം ചെലുത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തിരക്കുള്ള സമയങ്ങളില്‍ പലപ്പോഴും സ്വകാര്യ ബസ് സര്‍വീസുകാര്‍ ഭീമമായ തുകകള്‍ ഈടാക്കാറുണ്ടെന്ന് യാത്രക്കാരുടെ ഭാഗത്തു നിന്നും പരാതിയുണ്ടായിരുന്നു.
കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളുടെ വരവോടെ അത് ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.പുതിയ ബസുകളുടെ സമയക്രമവും മറ്റ് കാര്യങ്ങളും രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനിയ്ക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications