അപകീര്‍ത്തിക്കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് നഷ്ടപരിഹാരം
തിരുവനന്തപുരം: അപകീര്‍ത്തി കേസില്‍ ദേശാഭിമാനി ദിനപത്രവും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ തുടങ്ങിയ സിപിഎം നേതാക്കളും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയ്ക്ക് നഷ്ടപരിഹാരം നല്കാന്‍ കോടതി വിധിച്ചു.
2001 ഡിസംബര്‍ 30ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച കോഴിക്കോഴ, ഉമ്മന്‍ ചാണ്ടിയ്ക്കും പങ്ക് എന്ന വാര്‍ത്തയ്ക്കെതിരെ ഉമ്മന്‍ ചാണ്ടി നല്കിയ അപകീര്‍ത്തിക്കേസിലാണ് 1,10,000 രൂപയും ആറു ശതമാനം പലിശയും നഷ്ടപരിഹാരം നല്കണമെന്ന് കോടതി വിധിച്ചത്,
വന്‍കിട കോഴിക്കന്പനികള്‍ക്ക് നികുതി സൗജന്യം അനുവദിച്ച ഇടപാടില്‍ .യുഡിഎഫ് കണ്‍വീനര്‍ക്ക് പങ്കുള്ളതായി ആരോപിച്ച്പൗള്‍ട്രി ഗ്രോവേഴ്സ് അസോസിയേഷന്‍ പത്ര സമ്മേളനം നടത്തിയിരുന്നു.
ഇതെപ്പറ്റി വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത ഉമ്മന്‍ ചാണ്ടിയ്ക്ക് അപകീര്‍ത്തീകരമാണെന്ന് കോടതി വ്യക്തമാക്കി.
വാര്‍ത്തയുടെ തലക്കെട്ട് വായിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും കോഴ കൈപ്പറ്റിയതായി വായനക്കാര്‍ ധരിക്കുമെന്ന് കോടതി പറഞ്ഞു. വാര്‍ത്ത ജനന്മയ്ക്കായി പ്രസിദ്ധീകരിച്ചതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
കേസില്‍ ദേശാഭിമാനി പ്രിന്ററും, പബ്ലിഷറുമായ പി, കരുണാകരന്‍ എം.പി, സിപിഎം സെക്രട്ടറി പിണറായി വിജയന്‍, മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പൗള്‍ട്രി ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി മുല്ലക്കരി തുടങ്ങിയവരായിരുന്നു കേസിലെ എതിര്‍കക്ഷികള്‍.
നുണ പ്രചാരണമാണ് ദേശാഭിമാനിയുടെ ലക്ഷ്യമെന്ന് കോടതിവിധിയിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി കോടതി വിധിയെക്കുറിച്ച് പ്രതികരിച്ചു.












Click it and Unblock the Notifications