പാഠ്യപദ്ധതി പരിഷ്ക്കരണത്തിനെതിരെ ജിഹാദ്: സമസ്ത
കോഴിക്കോട്: മതവിരുദ്ധ വികാരവും നീരിശ്വരവാദവും പ്രചരിപ്പിക്കുന്ന പാഠ്യപദ്ധതി നടപ്പാക്കിയാല്‍ സംസ്ഥാനത്ത് സമാന്തര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുമെന്ന് സുന്നി മത പണ്ഡിതരുടെ സംഘടനയായ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉല്‍മ മുന്നറിയപ്പ് നല്കി,
എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പാഠ്യ പദ്ധതി പരിഷ്ക്കരണത്തെ എതിര്‍ക്കാന്‍ കോഴിക്കോട് നടന്ന കണ്‍വെന്‍ഷനില്‍ സമസ്ത തീരുമാനിച്ചു
കണ്‍വെന്‍ഷനില്‍ സമസ്ത നേതാവ് മുഹമ്മദ് നദ് വി കൂറിയാട് സര്‍ക്കാരിന്റെ മതവിരുദ്ധ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ ജിഹാദ് നടത്താന്‍ ആഹ്വാനം ചെയ്തു. പാഠ്യ പദ്ധതികള്‍ പരിഷ്ക്കരിക്കാനുള്ള നീക്കത്തില്‍ ലോക ബാങ്കിന്റെ കൈകളുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജിഹാദ് എന്നാല്‍ ആയുധങ്ങള്‍ ഉപയോഗിച്ച് എതിര്‍ക്കുകയെന്നല്ല മതവിശ്വാസങ്ങള്‍ പുലര്‍ത്തിക്കൊണ്ട് ഇവിടെ ജീവിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള സമരമാണ് എന്നദ്ദേഹം വിശദീകരിച്ചു.
പാഠ്യ പദ്ധതി പരിഷ്ക്കരണത്തിലൂടെ സമൂഹത്തില്‍ മതവിരുദ്ധ വികാരം വളര്‍ത്തിയെടുക്കാനുള്ള ഗൂഢ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന ഭാവേന എത്തുന്ന ഇടതുപക്ഷം അവരെ കബളിപ്പിക്കുകയാണ് അധികാരത്തിലെത്തിയാല്‍ ഇടതു പക്ഷം തങ്ങളുടെ യഥാര്‍ഥ സ്വഭാവം പുറത്തെടുക്കും.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളെയും തങ്ങള്‍ വിമര്‍ശിച്ചു. പരിഷത്ത് നീരിശ്വര വാദം പ്രചരിപ്പിക്കുന്ന സംഘടനയാണെന്ന് അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications