Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ നിധി വേട്ടക്കാര്‍ വിഹരിക്കുന്നു.

സുല്‍ത്താന്‍ ബത്തേരി: നിധിവേട്ടക്കാരുടെ പുതിയ ഇരകളായി മരിച്ച് മണ്ണിടഞ്ഞവരും.വയനാട്ടില്‍ പണ്ടു കാലങ്ങളില്‍ മരിച്ചു പോയവരെ അടക്കിയ ശവകുടീരങ്ങളാണ് ഇപ്പോള്‍ നിധി വേട്ടക്കാരുടെ ഇഷ്ട കേന്ദ്രങ്ങളായി മാറിയിരിക്കുന്നത്.

ജില്ലയിലെ കാടുകളില്‍ ഒട്ടേറെ ശവകുടീരങ്ങള്‍ മറഞ്ഞു കിടക്കുന്നുണ്ട്. അതില്‍ കൂടുതലും വനം കൈയ്യേറ്റങ്ങളും നിധി വേട്ടക്കാരുടെ പ്രവര്‍ത്തികളും മൂലം നശിച്ചു പോയിട്ടുണ്ട്. എന്നാല്‍ വനാന്തര്‍ഭാഗത്തുള്ള ശവകുടീരങ്ങള്‍ സാധാരണ ഗതിയില്‍ അധികൃതരുടെയോ നാട്ടുകാരുടെയോ കണ്ണില്‍പ്പെടാറില്ല.

പക്ഷേ ഇവ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധരായ നിധി വേട്ടക്കാര്‍ പെട്ടെന്ന് ഈ ശവക്കല്ലറകള്‍ കണ്ടെത്തുകയും മോഷണം നടത്തുകയും ചെയ്യുന്നു. സാധാരണ ഗതിയില്‍ ഇവര്‍ ഈ കല്ലറകള്‍ പൊളിച്ചു പരിശോധിക്കുന്നതോടെ ഇവയുടെ നാശവും സംഭവിയ്ക്കും. അടുത്ത കാലത്തായി നാലോളം ശവക്കല്ലറകളാണ് നിധിവേട്ടക്കാര്‍ ഇത്തരത്തില്‍ നശിപ്പിച്ചത്.

പണ്ടു കാലത്ത് ജീവിച്ചിരുന്ന ധനികര്‍ തങ്ങളുടെ ശരീരം കല്ലറകളില്‍ സംസ്കക്കരിക്കുന്നതിനോടൊപ്പം സ്വര്‍ണാഭരണങ്ങളും നാണയങ്ങളും വില കൂടിയ രത്നകല്ലുകളും കൂടെ അടക്കം ചെയ്തിട്ടുണ്ടാകുമെന്ന വിശ്വാസത്തിലാണ് നിധിവേട്ടക്കാര്‍ പലപ്പോഴും ഇത്തരം കല്ലറകളില്‍ നിധിയ്ക്കായി പരതുന്നത്.

ഇത്തരത്തില്‍ ഈയടുത്ത കാലത്ത് പുല്‍പ്പള്ളിയ്ക്കടുത്ത് ചെക്കാടിയിലെ കല്ലറ നിധിവേട്ടക്കാര്‍ നശിപ്പിച്ചിരുന്നു. ഭീമന്‍ കല്ലുകള്‍ കൊണ്ടാണ് ഈ ശവക്കല്ലറ നിര്‍മിച്ചിരുന്നത്,

ഇവിടെയുള്ള ചെട്ടി സമുദായത്തിലെ മുതിര്‍ന്നവര്‍‍ പറയുന്നത് തങ്ങളുടെ പൂര്‍വീകര്‍ രണ്ടു നൂറ്റാണ്ടു മുന്പേ ഇവിടെയെത്തിയപ്പോള്‍ ഈ കല്ലറകള്‍ കണ്ടെത്തിയിരുന്നുവെന്നാണ്. രണ്ടു നൂറ്റാണ്ട് മുന്പേ ഇവിടെ താമസമുറപ്പിച്ച ഗൗഡ സമുദായക്കാരും ഈ കല്ലറകളെപ്പറ്റി അറിവുണ്ടായിരുന്നുവെന്ന് പറയുന്നു.

എന്നാല്‍ അധികൃതര്‍ ഇക്കാര്യം നിസംഗതയോടെയാണ് കൈകാര്യം ചെയ്യുന്നത്.
വനംവകുപ്പില്‍ നിന്നും പരാതി ഒന്നും ലഭിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് പോലീസിന്റെത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+