കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിന്റെ ഗൂഗ്ലി, ജി മെയില്‍ ഇല്ല!,

  • By Staff
Google Oneindia Malayalam News

ദില്ലി : സ്പാം മെയിലുകളെ പിടികൂടാനുളള ഗൂഗിളിന്റെ ശ്രമം മൂലം ഏതാനും പേരുടെ ജി മെയില്‍ വിലാസം പ്രവര്‍ത്തന രഹിതമായതായി റിപ്പോര്‍ട്ട്.

ജി മെയില്‍ ഉടമസ്ഥരായ ഗൂഗിള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഗൂഗിളിന്റെ സാങ്കേതികത്തികവിനെ ചോദ്യം ചെയ്തേക്കാവുന്ന ഈ പ്രതിഭാസം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ജിമെയില്‍ സംബന്ധിച്ചുളള സഹായങ്ങള്‍ക്കുളള വേദിയില്‍ ഇക്കാര്യം കമ്പനിക്കു വേണ്ടി ഗൂഗിള്‍ വക്താവ് സ്ഥിരീകരിച്ചു.

"ജിമെയില്‍ അക്കൗണ്ട് പ്രവര്‍ത്തന രഹിതമാക്കപ്പെട്ടത് ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന നിരാശ കമ്പനി മനസിലാക്കുന്നുണ്ട്. പ്രശ്നത്തിന്റെ ഗൗരവം ഞങ്ങള്‍ മനസിലാക്കുകയും എങ്ങനെ സംഭവിച്ചുവെന്നറിയാന്‍ ഞങ്ങളുടെ എഞ്ചിനീയര്‍മാര്‍ ശ്രമിക്കുകയും ചെയ്യുകയാണ്. ഇക്കാര്യം ബോധ്യപ്പെടുത്തിയതിന് നന്ദി". ഇതായിരുന്നു ഗൂഗിള്‍ വക്താവിന്റേതായി രേഖപ്പെടുത്തപ്പെട്ട സന്ദേശം.

സ്ഥിതിഗതികള്‍ പൂര്‍വഗതിയിലായതായി ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ഇതേ ഫോറത്തില്‍ സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്തു. ജി മെയില്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളള മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നേരെ കൈക്കൊണ്ട മുന്‍കരുതല്‍ നടപടികള്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു വിശദീകരണം.

സ്പാം മെയിലുകള്‍ അയയ്ക്കുന്നവരെ കണ്ടെത്തി അവരെ ജി മെയിലില്‍ നിന്നും ഒഴിവാക്കുന്നതിനു വേണ്ടി സ്വീകരിച്ച നടപടികള്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് വീണ്ടും ഗൂഗിള്‍ വിശദീകരിച്ചു. അപ്രത്യക്ഷമായ ജി മെയില്‍ വിലാസങ്ങള്‍ എല്ലാ മുന്‍ വിവരങ്ങളോടും കൂടി തുടര്‍ന്നും ലഭ്യമാകുമെന്നും കമ്പനി വിശദീകരിച്ചു. ജിമെയിലില്‍ ശേഖരിച്ച ഒരു വിവരവും നഷ്ടപ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X