ഐടി വികസനം ലക്ഷ്യമാക്കി ബംഗാള്‍ ഗവണ്‍മെന്റ്
കൊല്‍ക്കത്ത: ഇന്ത്യയിലെ വന്‍കിട ഐടി കന്പനികളായ വിപ്രോയ്ക്കും ഇന്‍ഫോസിസിനും കൂടുതല്‍ ഭൂമി അനുവദിയ്ക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ ബംഗാള്‍ ഐടി മന്ത്രി ദിബേഷ് ദാസാണ് ഇക്കാര്യമറിയിച്ചത്.
എന്നാല്‍ കന്പനികള്‍ ഭൂമി ആവശ്യപ്പെട്ടിട്ടുള്ള രാജര്‍ഹട്ടില്‍ അത് നല്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു, അത്രയും ഭൂമി ആ പ്രദേശത്ത് ലഭ്യമല്ല.
ഭൂമി വില സംബന്ധിച്ച് ഇരു കന്പനികളുമായുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനാവും. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഭൂമി വില സ്വീകാര്യമല്ലെന്ന് വിപ്രോ അറിയിച്ചിരുന്നു.ഭൂമി ആവശ്യപ്പെട്ട് ഒട്ടേറെ കന്പനികള്‍ സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്.
2006-07 വര്‍ഷങ്ങളില്‍ 54 ഐടി കന്പനികള്‍ക്ക് ബംഗാളില്‍ ഭൂമി നല്കിയിട്ടുണ്ട്. ഇതു കൂടാതെ വന്‍കിട കന്പനികളായ റോള്‍ട്ട, എച്ച് എസ് ബി സി, എച്ച് സി എല്‍ എന്നീ കന്പനികളുമായി ഭൂമിയുടെ കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. മൂന്ന് കന്പനികളും 230 കോടിയോളം രൂപയുടെ നിക്ഷേപമാണ് ബംഗാളില്‍ നടത്തുക.
ദുര്‍ഗാപൂര്‍, ഖരക്പൂര്‍, ഹാല്‍ദിയ എന്നീ പ്രദേശങ്ങള്‍ ഐടി വ്യവസായത്തിന് മികച്ചതാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്..
ഇതില്‍ ഖരക്പൂര്‍ ഐഐടിയ്ക്കു സമീപത്തായി 150 ഏക്കറില്‍ ആധുനിക ഐടി പാര്‍ക്കിന് സാധ്യതകളുണ്ടെന്ന് വിദഗ്ദ്ധ ഉപദേശം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഷപൂര്‍ജി, ദുര്‍ഗാപൂര്‍ എന്നിവിടങ്ങളില്‍ ഐടിയുമായി ബന്ധപ്പെട്ട് പ്രത്യേക സാന്പത്തിക മേഖല പ്രദേശങ്ങളായി വികസിപ്പിക്കുന്നുണ്ട്
2006-07 വര്‍ഷങ്ങളില്‍ ഐടി മേഖലയില്‍ 55000 പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും 2010 ഓടെ ഇത് 1.50 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബംഗാളില്‍ ഐടി വ്യവസായങ്ങള്‍ക്ക് ഭൂമി നല്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ അതീവ ശ്രദ്ധയോടെയാണ് വ്യവസായ ലോകം കാണുന്നത്.
നന്ദിഗ്രാമില്‍ ഭൂമി നല്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
എന്നാല്‍ ഇതൊന്നും വ്യവസായ സംരഭങ്ങളുമായി മുന്നോട്ടു പോകാനുള്ള ബുദ്ധദേവ് സര്‍ക്കാരിന്റെ നയങ്ങളെ മാറ്റിയിട്ടില്ലെന്ന് വേണം കരുതാന്‍.


Click it and Unblock the Notifications