ബസ് തീവണ്ടിയിലിടിച്ച് 20 പേര്‍ മരിച്ചു
ചണ്ഡിഗഡ്: പഞ്ചാബിലെ മോഗയില്‍ ബസ് തീവണ്ടിയിലിടിച്ച് ഇരുപതോളം പേര്‍ മരിച്ചു. മരിച്ചവരില്‍ നാലുപേര്‍ കോളെജ് വിദ്യാര്‍ത്ഥികളാണ്.
അജിത്വാള്‍ ജന്‍ഗറോണ്‍ സ്‌റ്റേനുകള്‍ക്കിടയിലുള്ള ചാര്‍ ചൗക് ഗ്രാമത്തിലെ അടച്ചിട്ട റെയില്‍വേ ക്രോസ് തകര്‍ത്താണ് ബസ് തീവണ്ടിയിലിടിച്ചത്. മുപ്പതോളം യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ലുധിയാന-ഫിറോസ്‌പൂര്‍ സത്‌ലജ് എക്‌സ്‌പ്രസിലാണ് വന്നിടിച്ചത്.
പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് റയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് സുചന. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡ്രൈവര്‍ക്ക് ട്രയിന്‍ കടന്നുപോകുന്നത് കാണാന്‍ കഴിയാതെപോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications