Get Updates
Get notified of breaking news, exclusive insights, and must-see stories!

മതവികാരം വ്രണപ്പെടുത്തിയതിന് സാനിയ മാപ്പു പറഞ്ഞു

Sania Mirzaഹൈദരാബാദ്‌: പരസ്യചിത്രത്തിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തിയതിന്‌ ടെന്നിസ്‌ താരം സാനിയ മിര്‍സ മാപ്പു ചോദിച്ചു. മെക്കാ മസ്‌ജിദില്‍ അധികൃതരുടെ അനുമതിയില്ലാതെ സാനിയ അഭിനയിച്ച പരസ്യചിത്രത്തിന്റെ ചിത്രീകരണം നടത്തിയത്‌ വിവാദമായിരുന്നു.

ഇതിനെത്തുടര്‍ന്ന്‌ മസ്‌ജിദിലെ ഇമാമിനയച്ച എഴുത്തിലാണ്‌ സാനിയ മാപ്പുചോദിച്ചിരിക്കുന്നത്‌. 'അനുമതിയില്ലാതെ ഞാന്‍ മെക്കാ മസ്‌ജിദില്‍ പ്രവേശിച്ചതില്‍ എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും മറ്റു ബഹുമാന്യരായവര്‍ക്കുമുണ്ടായ വേദനയില്‍ ഞാന്‍ ക്ഷമചോദിക്കുന്നു'-എന്നാണ് സാനിയ കത്തില്‍ എഴുതിയിരിയ്‌ക്കുന്നത്‌.

മുസ്ലീം സംഘടനകളും ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു രാ‍ഷ്ട്രീയ കക്ഷിയുമാണ് സാനിയയ്ക്കെതിരെ രംഗത്ത് വന്നത്. എന്നാല്‍ പള്ളി പരിസരത്ത് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് അറിവില്ലായിരുന്നു എന്നാണ് സാനിയ വിശദീകരണം നല്‍കിയത്.

'മസ്ജിദിനുള്ളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് അനുവദിക്കില്ല എന്ന് എനിക്കറിയാമായിരുന്നു എങ്കിലും മസ്ജിദിന്‍റെ പുറംഗേറ്റിനുള്ളില്‍ പ്രവേശിക്കുന്നതിനും തടസ്സമുണ്ടെന്ന് അറിയില്ലായിരുന്നു- സാനിയ ഇമാമിനു നല്‍കിയ കത്തില്‍ വിശദീകരിക്കുന്നു.

പരസ്യ കമ്പനിയുടെ ആള്‍ക്കാര്‍ അനുവാദമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പരസ്യ ചിത്രത്തിന്‍റെ ചിത്രീകരണം നടത്തിയത് എന്നും സാനിയ വ്യക്തമാക്കി. ചാര്‍മിനാറിനെ കുറിച്ചുള്ള ഒരു പരസ്യ ചിത്രത്തിലാണ് സാനിയ അഭിനയിച്ചത്. അനധികൃതമായ കടന്നു കയറ്റത്തിന് 'പെറ്റി" കേസാണ് സാനിയയ്ക്കെതിരെ ചാര്‍ജ് ചെയ്തിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+