Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് ബാധകമല്ല: മൂന്നംഗ ബെഞ്ച്

ദില്ലി: കോടതികള്‍ സര്‍ക്കാര്‍ ചമയേണ്ടയെന്ന സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് ബാധകമാക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിധിച്ചു.

ഇതോടെ ഒരാഴ്ചയായി ഇന്ത്യന്‍ നീതിന്യായ രംഗത്ത് നിലനിന്നിരുന്ന വിവാദങ്ങള്‍ക്ക് വിരാമമായി.

സര്‍ക്കാരിന്റെയും നിയമ നിര്‍മാണ സഭകളുടെയും പ്രവര്‍ത്തനങ്ങളില്‍ ജഡ്ജിമാര്‍ നടത്തുന്ന ഇടപെടലുകളെജസ്റ്റിസുമാരായ എ.കെ മാഥൂറും മാര്‍ക്കണ്ഡേയ കാട്ജുവും ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ച് വിമര്‍ശിച്ചിരുന്നു.

രണ്ടംഗ ബെഞ്ചിന്റെ നീരിഷണങ്ങള്‍ പാലിയ്ക്കാന്‍ കോടതിയ്ക്ക് ബാധ്യതയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച നടത്തിയ സുപ്രീം കോടതി നടത്തിയ നീരിഷണത്തെ രാജ്യത്തെ കോടതികള്‍ പല രീതിയിലണ് വ്യാഖ്യാനിച്ചിരുന്നത്,

ഇതു കാരണം രാജ്യത്തെ പല ഹൈക്കോടതികളും പൊതു താത്പര്യ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കാനും മടിച്ചു. എന്നാല്‍ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവോടെ വിവാദങ്ങള്‍ക്ക് തത്കാലം അറുതി വന്നിരിക്കുകയാണ്.

പക്ഷേ ഇക്കാര്യത്തില്‍ ഒരു അന്തിമ തീര്‍പ്പുണ്ടാകാന്‍ അഞ്ചംഗ ബെഞ്ചോ ഏഴംഗ ബെഞ്ചോ രൂപീകരിച്ച് പ്രശ്നത്തിന് അന്തിമ തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.

രണ്ടംഗ ബെഞ്ചിന്റെ വിധിയെ തുടര്‍ന്ന് നിയമ നിര്‍മാണ സഭകളോടുള്ള കോടതികളുടെ നിലപാട് സംബന്ധിച്ച് രാജ്യത്ത് പല ഭാഗങ്ങളിലും ചര്‍ച്ച നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+