Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്പയില്‍ വെള്ളമില്ല; സ്നാനം നടത്താനാകാതെ അയ്യപ്പന്‍മാര്‍

ശബരിമല: ജലനിരപ്പ് കുറഞ്ഞതിനാല്‍ പന്പയില്‍ സ്നാനം നടത്താനാകാതെ അയ്യപ്പന്‍മാര്‍ കഷ്ടപ്പെടുന്നു.

നദിയിലിറങ്ങി കോരിക്കുളിച്ചാണ് ഇപ്പോള്‍ അയ്യപ്പന്‍മാര്‍ പന്പയിലെ സ്നാന കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

പന്പാ സ്നാനം തീര്‍ഥാടകരെ സംബന്ധിച്ചിടത്തോളം പ്രധാന ആചാരമാണ്. പന്പയില്‍ മുങ്ങിക്കുളിച്ചും പിതൃതര്‍പ്പണം നടത്തിയുമാണ് അയ്യപ്പന്‍മാര്‍ മലകയറുന്നത്.

ജനസേചന വകുപ്പിന്റെ അനാസ്ഥയാണ് പന്പാ നദിയില്‍ വെള്ളം കുറയാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

തീര്‍ഥാടന കാലത്തോടനുബന്ധിച്ച് ജലസേചന വകുപ്പ് മൂന്ന് താത്കാലിക അണകള്‍ നദിയില്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ ഇവയില്ലൊന്നും വെള്ളമില്ലാത്ത അവസ്ഥയാണ്.

കൃത്യ സമയങ്ങളല്‍ ഡാം തുറന്നു വിടാത്തതാണ് തടയണകളില്‍ വെള്ളമില്ലാത്തതിന് കാരണം.
കനത്ത മഴ മൂലം തീര്‍ഥാടനം ആരംഭിയ്ക്കുന്നതിന് ആറു ദിവസം മുന്പേ ശബരിഗിരി പദ്ധതിയോടനുബന്ധിച്ചുള്ള ആനത്തോട് ഡാം തുറന്നു വിടേണ്ടിവന്നിരുന്നു.

ഡാമില്‍ അടിഞ്ഞു കൂടിയിരുന്ന മണ്ണ് ഇതൊടൊപ്പം ഒഴികി നദിയില്‍ അടിഞ്ഞു കൂടിയതാണ് വെള്ളത്തിന്റെ നിരപ്പ് കുറയാനുള്ള കാരണമായി അധികൃതര്‍ പറയുന്നത്.
എന്നാല്‍ നദിയില്‍ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടിയൊന്നും ഇതു വരെ സ്വീകരിച്ചിട്ടില്ല.

തീര്‍ഥാടനം ആരംഭിയ്ക്കുന്നതിനു മുന്പ് നടത്തിയ അവലോകന യോഗങ്ങളില്‍ കളക്ടര്‍ ആവശ്യപ്പെടുന്ന സമയത്ത് അണക്കെട്ട് തുറന്നു വിടണമെന്നും വെള്ളം എത്തിക്കണമെന്നും നിര്‍ദേശമുണ്ടയിരുന്നു. എന്നാല്‍ ജലസേചന വകുപ്പിന്റെ അനാസ്ഥ മൂലം ഇത് പലപ്പോഴും പാലിച്ചില്ലെന്നും പരാതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+