Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ പുരുഷവേഷം ധരിച്ച്‌ സ്‌ത്രീകള്‍

Detained women devotees പമ്പ: പുരുഷവേഷത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്‌ത്രീകളെ പമ്പയില്‍ തടഞ്ഞുനിര്‍ത്തി തിരിച്ചയച്ചു. ആന്ധ്രസ്വദേശികളായ 13 സ്‌ത്രീകളാണ്‌ പുരുഷവേഷത്തില്‍ മലകയറാനെത്തിയത്‌.

പതിനെട്ട്‌ വയസ്സിനും നാല്‍പത്‌ വയസ്സിനും ഇടയില്‍ പ്രായമുള്ള ഇവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്‌ ദര്‍ശനത്തിനെത്തിയത്‌. സന്നിധാനത്ത്‌ നിര്‍മ്മാല്യദര്‍ശനത്തിനായി ഏറ്റവും കൂടുതല്‍പേര്‍ മലയകയറുന്നത്‌ പുലര്‍ച്ചെ രണ്ടുമണിയോട്‌ അടുപ്പിച്ചാണ്‌. ഈ തിരക്കിനിടയിലാണ്‌ സ്‌ത്രീകളുള്‍പ്പെട്ട സംഘം മലകയറാനെത്തിയത്‌.

കറുപ്പ്‌ മുണ്ട്‌ മടക്കിക്കുത്തി ഷര്‍ട്ടും ധരിച്ചെത്തിയ ഒരു യുവതിയെയാണ്‌ ആദ്യം അധികൃതര്‍ തിരിച്ചറിയുകയും തടയുകയും ചെയ്‌തത്‌. ആഭരണങ്ങള്‍ അഴിച്ചുമാറ്റി തലയില്‍ കറുത്ത മുണ്ടിട്ട്‌ കെട്ടിയാണ്‌ യുവതി ദര്‍ശനത്തിനെത്തിയത്‌. പ്രായം തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലായിരുന്നു ഇവര്‍ വേഷംമാറിയതെന്ന്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇവരെ പിടികൂടി ഗാര്‍ഡ്‌ റൂമില്‍ എത്തിച്ചതിന്‌ പിന്നാലെ പെണ്‍കുട്ടികളുള്‍പ്പെട്ട ഒരു സംഘം ഇതേവേഷത്തില്‍ എത്തുകയായിരുന്നു. ഇവരെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നതിനിടെ കൂടെയുണ്ടായിരുന്ന പുരുഷന്മാര്‍ മല കയറി.

തുടര്‍ന്ന്‌ ഇവരെ പിടികൂടിയ കാര്യം അധികൃതര്‍ പൊലീസില്‍ അറിയിച്ചു. ആന്ധ്രയില്‍ നിന്നെത്തിയ ബസ്‌ ഡ്രൈവര്‍മാരെ വിളിച്ചുവരുത്തി പൊലീസ്‌ വിവരങ്ങള്‍ അന്വേഷിച്ചു. പിന്നീട്‌ ദര്‍ശനം കഴിഞ്ഞ്‌ തിരിച്ചെത്തിയ ബന്ധുക്കള്‍ക്കൊപ്പം സ്‌ത്രീകളെ തിരിച്ചയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+