ജര്‍മ്മനിയിലെ പുരുഷന്മാര്‍ പ്രണയിക്കാന്‍ കൊള്ളാത്തവര്‍
ലണ്ടന്‍: ജര്‍മ്മനിയിലെ ആണുങ്ങള്‍ മുഴുവന്‍ പ്രണയിക്കാന്‍ കൊള്ളാത്തവരാണെന്ന് സ്‌ത്രീകള്‍. ഇവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് പ്രണയിക്കാന്‍ കൊള്ളാത്തവരെന്ന ചീത്തപ്പേര് ഇവര്‍ക്ക് നേടിക്കൊടുത്തത്.
അമ്പത് രാജ്യങ്ങളില്‍ നിന്നായി 10,000 സ്‌ത്രീകളില്‍ നടത്തിയ അഭിപ്രായസര്‍വ്വേയിലാണ് ജര്‍മ്മനിക്കാരായ പുരുഷന്മാരെ പ്രണയിക്കാന്‍ കൊള്ളാത്തവരായി മുദ്രകുത്തിയിരിക്കുന്നത്.
പ്രണയിക്കാന്‍ കൊള്ളാത്തവരില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് സ്വീഡനിലെ പുരുഷന്മാരാണ്. പല കാര്യങ്ങളിലും അമിത വേഗം വേണമെന്ന ശാഠ്യമാണ് സ്വീഡന്‍കാരുടെ മാര്‍ക്ക് കുറയാന്‍ കാരണമായത്.
ഹോളണ്ടിലെ പരുക്കന്മാരായ ആണുങ്ങള്‍ക്ക് പ്രണയിക്കാന്‍ കൊള്ളാത്തവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് അമേരിക്കക്കാരാകട്ടെ നാലാം സ്ഥാനത്തും, അധികാരമനോഭാവമാണ് അമേരിക്കന്‍ പുരുഷന്‍മാര്‍ക്ക് വിനയായിരിക്കുന്നത്.
ഇംഗ്ലണ്ടുകാര്‍ പട്ടികയില്‍ പത്താംസ്ഥാനത്താണ് എന്താണ് ഇവരെ പത്താംസ്ഥാനത്ത് നിര്‍ത്തുന്നതെന്ന ചോദ്യത്തിന് മിക്കവരും തടിയന്‍മാരാണെന്നാണ് സ്‌ത്രീകളുടെ
മറുപടി. പ്രണയിക്കാന്‍ കൊള്ളാത്തവരാണ് ഇവരൊക്കെ എന്നാല്‍ പ്രണയിക്കാന്‍ കൊള്ളാവുന്നവര്‍ ആരൊക്കെയെന്ന് ചോദിച്ചപ്പോള്‍ സംശയമൊന്നുമില്ലാതെ സ്‌ത്രീകളെല്ലാം ഒരേ പോലെ പിന്താങ്ങിയത് ഇറ്റലിയിലെയും ഫ്രാന്‍സിലെയും പുരുഷന്മാരെയാണ്.












Click it and Unblock the Notifications