യുവതിയെ ഓടുന്ന കാറില്‍ മാനഭംഗപ്പെടുത്തി
ജയ്പുര്‍: ജയ്പുര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് ഓടിക്കൊണ്ടിരുന്ന കാറില്‍ ബലാല്‍സംഗം ചെയ്തു.
ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ ജോലിചെയ്യുന്ന യുവതിയാണ് വ്യാഴാഴ്ച രാത്രി കാറില്‍ ബലാല്‍സംഗത്തിന് ഇരയായത്. ജയ്പൂരിലെ തിരക്കേറിയ ട്രപോളിയ ബസാറില്‍ ബസ് കാത്തുനില്ക്കുമ്പോള് കാറിലെത്തിയ സംഘം യുവതിയ്ക്ക് ലിഫ്റ്റ് വ്ഗാദാനം ചെയ്യുകയായിരുന്നുവത്രേ.
കാറിലുണ്ടായിരുന്ന ഒരു പുരുഷന് വര്‍ഷങ്ങളായി യുവതിയുമായി സൗഹൃദം പുലര്‍ത്തുന്ന ആളായിരുന്നു. അതുകൊണ്ടുതന്നെ ഒട്ടും സംശയിക്കാതെ യുവതി കാറില്‍കയറി. യാത്രയ്ക്കിടയില്‍ കാറിലുള്ളവര്‍ യുവതിയ്ക്ക് കുടിക്കാന്‍ മയക്കുമരുന്ന് ചേര്‍ത്ത ജ്യൂസ് നല്കി.
തുടര്‍ന്ന് ബോധരഹിതയായ ഇവരെ മാനഭംഗപ്പെടുത്തുകയും ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോള്‍ റോഡില്‍ തള്ളുകയുമായിരുന്നുവത്രേ. നാട്ടുകാരുടെ സഹായത്തോടെ സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സതേടിയ യുവതി പിന്നീട് സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് മൂന്നുപേരെ മാനഭംഗക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.