ഗൂഢാലോചനക്കേസില്‍ മണിച്ചന് നാല് വര്‍ഷം തടവ്
തിരുവനന്തപുരം: അഡീഷണല്‍ ഡിജിപി സിബി മാത്യൂസിനെ കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തിയ കേസില്‍ മദ്യ വ്യവസായിയും കല്ലുവാതിക്കല്‍ മദ്യ ദുരന്തക്കേസിലെ പ്രധാന പ്രതിയുമായ മണിച്ചന് നാല് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം കോടതി ഗൂഢാലോചനക്കേസില്‍ മണിച്ചന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
2003 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ലുവാതിക്കല്‍ മദ്യ ദുരന്തക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മണിച്ചന്‍ ജയിലില്‍ വെച്ച് സഹതടവുകാരനായ സുന്ദരത്തെ സിബി മാത്യൂസിനെ കൊല്ലാന്‍ വേണ്ടി പ്രേരിപ്പിക്കുകയായിരുന്നു. ഇതിന് വേണ്ടി ആളും പണവും എത്ര വേണമെങ്കിലും തരാമെന്ന് മണിച്ചന്‍ വാഗ്‌ദാനവും നല്‌കി.
എന്നാല്‍ മാനസാന്തരം വന്ന സുന്ദരം ഗൂഢാലോചനക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു. വിചാരണത്തടവ് കാലവധിയായി കണക്കാക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications