മൂന്നാര്‍ ദൗത്യം മുന്നോട്ടുകൊണ്ടുപോകുമെന്ന് പിണറായി വിജയന്‍
ഇടുക്കി: മൂന്നാറില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നിയോഗിച്ച ദൗത്യ സംഘത്തിന്‍റെ മുന്‍തലവന്‍ സുരേഷ് കുമാറിന്‍റെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഒഴിപ്പിക്കല്‍ നടപടികള്‍ വന്‍കിടക്കാരെ മാത്രം ലക്ഷ്യമാക്കിയായിരിക്കും ചെറുകിടക്കാരെ അത് ബാധിക്കുകയില്ല- പിണറായി ഉറപ്പ് നല്‍കി.
പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള മറുപടി പ്രസംഗത്തിലാണ് പിണറായി വിജയന്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. സമ്മേളനം ശനിയാഴ്ച സമാപിക്കും.
ഒഴിപ്പിക്കല്‍ നടപടിയുമായി വി.എസ് ഇനി മൂന്നാറിലേയ്‌ക്ക് വരേണ്ടതില്ലെന്ന് ഇടുക്കി ജില്ലാ സമ്മേളനത്തില്‍ മൂന്നാര്‍ ഏരിയയില്‍ നിന്നുള്ള പ്രതിനിധികള്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇനി ഇടുക്കിയിലേയ്‌ക്ക് പഴയ നടപടിയുമായി വന്നാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് പറഞ്ഞ പ്രതിനിധികള്‍ പൊതു ചര്‍ച്ചയില്‍ മൂന്നാറിലെ പാര്‍ട്ടി ഓഫീസ് സംരക്ഷിക്കാന്‍ കല്ല് എടുക്കേണ്ട ഗതികേടും ചൂണ്ടിക്കാട്ടിയിരുന്നു.
ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത വി.എസ് മൂന്നാര്‍ ദൗത്യം ശക്തമായിത്തന്നെ മൂന്നോട്ടു കൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് പ്രതിനിധികള്‍ ഇത്തരത്തിലൊരു നിലപാട് എടുത്തത്.












Click it and Unblock the Notifications