അരവണ ഡപ്പികള്‍ ചെക് പോസ്റ്റില്‍ തടഞ്ഞു
ആര്യങ്കാവ്: അരവണ നിറയ്ക്കാനായി ചെന്നൈയില്‍നിന്ന് ശബരിമലയിലേക്ക് കൊണ്ടുവന്ന അരവണ ഡപ്പികള്‍ ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ തടഞ്ഞു. മൂല്യവര്‍ദ്ധിത നികുതി രജിസ്ട്രേഷനും മറ്റ് രേഖകളും ഇല്ലാത്തതാണ് കാരണം.
ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ് അരവണ അയച്ചിരുന്നത്. പിന്നീട് എക്‌സിക്യുട്ടീവ് ഓഫീസര്‍ നികുതി അടയ്ക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ആര്യങ്കാവ് ക്ഷേത്രം അധികൃതര്‍ പതിനയ്യായിരത്തോളം രൂപ അടച്ചശേഷമാണ് ലോറി വിട്ടയച്ചത്.
മുമ്പ് രണ്ടു തവണ അരവണ കണ്ടെയ്നറുകള്‍ കൊണ്ടുവന്ന ലോറി ചെക് പോസ്റ്റില്‍ തടഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications