ബലാത്സംഗ ശ്രമം: അധ്യാപകനെ കഠിന തടവിന് ശിക്ഷിച്ചു
ഹരിയാന: പത്തു വയസുകാരിയ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അധ്യാപകനെ അഞ്ചു വര്‍ഷത്തെ കഠിന തടവിനും 10000 പിഴയടക്കാനും കോടതി വിധിച്ചു.
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ഹരിയാനയിലെ സിര്‍സക്കടുത്ത് കിര്‍പാല്‍പതി ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകനായ ഹര്‍ഭജന്‍ സിങിനെയാണ് കോടതി ശിക്ഷിച്ചത്.
2007 ഫെബ്രുവരി 28നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ക്ലാസ് നടക്കുന്നതിനിടെ വിദ്യാര്‍ഥിനിയെ ഉപായത്തില്‍ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു കൊണ്ടു പോയി ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഒച്ച വെച്ചതിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടു.
കുട്ടിയുടെ പിതാവ് പോലീസില്‍ കേസ് നല്‌കിയതിനെ തുടര്‍ന്ന് പോലീസ് അധ്യാപകനെ അറസ്റ്റു ചെയ്യുകയായിരുന്നു.












Click it and Unblock the Notifications