വിരമിച്ച് നാലുമാസത്തിന്‌ശേഷം അബ്ദുള്‍ കലാമിന് വീട്
ദില്ലി: അഞ്ചുവര്‍ഷം ഇന്ത്യയുടെ പ്രഥമപൗരനും സര്‍വ്വസൈന്യാധിപനുമായിരുന്ന എപിജെ അബ്ദുള്‍ കലാമിന് വിരമിച്ച് നാലുമാസത്തിന്‌ശേഷം ഔദ്യോഗിക ഭവനം ലഭിച്ചു.
ജൂലായ് 25 മുതല്‍ ദില്ലി കന്റോണ്‍മെന്റിലെ ഒരു കിടപ്പുമുറിമാത്രമുള്ള കൊച്ചു വീട്ടില്‍ കഴിയുകയായിരുന്ന കലാം ഡിസംബര്‍ 13ന് വ്യാഴാഴ്‌ചയാണ് ഔദ്യോഗിക വസതിയായ രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വീട്ടിലേയ്‌ക്ക് താമസം മാറിയത്.
ലഷ്‌കര്‍-ഇ-തോയ്‌ബയുള്‍പ്പെടെയുള്ള ഒട്ടേറെ തീവ്രവാദി സംഘടനകളില്‍ നിന്നും ഭീഷണി നേരിടുന്ന കാലിന്റെ ഔദ്യോഗിക വസതിയുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍ പലതവണ കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പണി തീരാന്‍ മൂന്നുമാസത്തിലേറെയെടുത്തു.
രാഷ്ട്രപതി സ്ഥാനത്ത് നിന്നും വിരമിക്കുമ്പോള്‍ കലാമിന് നല്‍കാന്‍ ജൂണ്‍ ആദ്യം തന്നെ വസതി കണ്ടുവച്ചിരുന്നുവെങ്കിലും ഒക്ടോബറിലാണ് വീടിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. മുന്‍ രാഷ്ട്രപതി ആവശ്യപ്പെട്ടാന്‍ ദില്ലിയില്‍ വീട് നല്‍കണമെന്നാണ് പ്രോട്ടോകോള്‍ വ്യവസ്ഥ.
പലകാര്യങ്ങള്‍ക്കും പിടിവാശി കാണിക്കാത്ത കലാമിന് ഔദ്യോഗിക വസതി നല്‍കുന്ന കാര്യത്തില്‍ ഇത്രയേറെ താമസമുണ്ടായത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പൊതുമരാമത്ത് വകുപ്പിന് ഉത്തരമില്ല.












Click it and Unblock the Notifications