നന്ദിഗ്രാം: സിബിഐ ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍
കൊല്‍ക്കത്ത: മാര്‍ച്ച് 14ന് ബംഗാളിലെനന്ദിഗ്രാമില്‍ നടന്ന പോലീസ് വെടിവെയ്‌പിനെപ്പറ്റിയുള്ള ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സിബിഐ തിങ്കളാഴ്‌ച കോടതിയില്‍ സമര്‍പ്പിയ്‌ക്കും.
14 പേര്‍ കൊല്ലപ്പെട്ട വെടിവെയ്‌പ് ഭരണഘടനാ വിരുദ്ധമാണെന്നും നീതികരിക്കാനാകാത്തതുമാണെന്നും കൊല്‍ക്കത്ത ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
വെടിവെയ്‌പ് സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനും സിബിഐയോട് കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ തങ്ങളുടെ അന്വേഷണം തുടരുകയാണെന്നും പൂര്‍ത്തിയാക്കാന്‍ രണ്ടു മാസം കൂടി അനുവദിക്കണമെന്ന് കോടതിയോട് അപേക്ഷിയ്‌ക്കുമെന്ന് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ മഖന്‍ ലാല്‍ പറഞ്ഞു.
കേസില്‍ ഇതുവരെ നൂറോളം ദൃക്‌സാക്ഷികളെയും നാല് പോലീസുകാരെയും സിബിഐ ചോദ്യം ചെയ്‌തിട്ടുണ്ട്.ഇതു കൂടാതെ സംഭവസമയത്ത് പോലീസുദ്യോഗസ്ഥര്‍ നടത്തിയ ടെലിഫോണ്‍, വയര്‍ലെസ് സംഭാഷണങ്ങളും സിബിഐ സംഘം പരിശോധിയ്‌ക്കുന്നുണ്ട്.
സംഭവം നടന്നിട്ട് എട്ടു മാസമായതിനാല്‍ പല പ്രധാന തെളിവുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സിബിഐ വക്താക്കള്‍ പറഞ്ഞു.
ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ സൂപ്രീം കോടതിയില്‍ അപ്പീല്‍ നല്‌കിയെങ്കിലും സുപ്രീം കോടതി ഹര്‍ജി തള്ളിയിരുന്നു. എന്നാല്‍ പോലീസിനെതിരെയുള്ള സിബിഐ അന്വേഷണം നിര്‍ത്തിവെയ്‌ക്കാന്‍ കോടതി പറഞ്ഞിരുന്നു.
സിബിഐ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങളുണ്ടെങ്കില്‍ സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രയാണത്തെ അത് ബാധിച്ചേക്കും.












Click it and Unblock the Notifications